ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ നടത്തി
പാറത്തോട്: മന്ത്രി സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കെപിസിസി അഹ്വാനപ്രകാരം പാറത്തോട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ നടത്തി. മണ്ഡലം പ്രസിഡന്റ് ടി.എം. ഖനീഫ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രൻ കൊടിത്തോട്ടം, ഷാജി തുണ്ടിയിൽ, വിപിൻ അറയ്ക്കൽ, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി, സജീവ് മുണ്ടയ്ക്കൽ, പി.എം. മുഹമ്മദ് ഖനീഫ, റെജി മൈലയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
കൂട്ടിക്കൽ: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ് ജിജോ കാരക്കാട് അധ്യക്ഷത വഹിച്ച യോഗം അൻസാരി മഠത്തിൽ ഉദ്ഘാടനം ചെയ്തു. നിയാസ് പാറയിൽപുരയിടം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് സെക്രട്ടറി അബ്ദു ആലസംപാട്ടിൽ, കെ.ആർ. രാജി, റെജി വാര്യമറ്റം, കെ.എൻ. വിനോദ്, ശിവദാസൻ എന്നിവർ പ്രസംഗിച്ചു.