കെ കാര്‍ത്തിക് ജില്ലാ പൊലീസ്‌ മേധാവി

കോട്ടയം ജില്ലാ പൊലീസ് മേധാവിയായി കെ കാർത്തിക്കിനെ നിയമിച്ചു. നിലവിൽ എറണാകുളം റൂറൽ എസ്‌പിയാണ്. 2019- ൽ കേരളാ പൊലീസിലെ മികച്ച കുറ്റാന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ നേടിയിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതി, മരട് ഫ്ലാറ്റ് നിർമാണത്തിലെ അപാകം, കൊച്ചിയിലെ അനധികൃത കെട്ടിടം നിർമാണം, കലാഭവൻ മണിയുടെ മരണം, ആലത്തൂരിലെ പട്ടികജാതി പട്ടിക വർഗ കേസുകൾ തുടങ്ങി പ്രമാദമായ കേസുകളുടെ അന്വേഷണത്തിനാണ് അംഗീകാരം ലഭിച്ചത്.

  2011 ബാച്ചിലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. അണ്ണാ സർവകലാ ശാലയിൽ നിന്ന് എൻജിനീയറിങ്‌ ബിരുദം നേടിയ ഇദ്ദേഹം ചെന്നൈ സ്വദേശിയാണ്. പാലക്കാട് എഎസ്‌പി ആയാണ് സർവീസ് ആരംഭിച്ചത്. തൃശ്ശൂർ സിറ്റി എസിപി, കേരള ഗവർണറുടെ എഡിസി, വയനാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ റൂറൽ എസ്‌പി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ (കെബിപി എസ്) സിഎംഡിയായിരുന്നു.

error: Content is protected !!