കാഞ്ഞിരപ്പള്ളിയിൽ ഈദ് സൗഹൃദ സംഗമം നടന്നു
കാഞ്ഞിരപ്പള്ളി : ജമാഅത്തെ ഇസ്‌ലാമി കാഞ്ഞിരപ്പള്ളി ഏരിയയുടെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ സംഗമം നടന്നു.
റവ.ഫാ. ജോർജ് ആലുങ്കൽ, വികാരി ജനറാൾ ഉദ്‌ഘാടനം നിർവ്വഹിച്ചു.
മാനവമൈത്രി ഊട്ടി ഉറപ്പിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് , മനുഷ്യർ സ്വരുമയുടെ വക്ത്താക്കളാകണമെന്ന് ഫാ. ആലുങ്കൽ സന്ദേശത്തിൽ പറഞ്ഞു.
ദക്ഷിണ കേരള ജംഇയത്തുൽ ഉലമ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൽ നാസർ മൗലവി അൽ കൗസരി അനുഗ്രഹ പ്രഭാഷണം നടത്തി. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിന്തകൾ വെടിഞ്ഞ് സൗഹൃദം ഊട്ടിയുറപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അസ്വസ്തയുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പാവങ്ങളെ ദർശിക്കുവാനും സഹായിക്കുവാനും നമുക്ക് കഴിയണമെന്നും ഏക ദൈവവിശ്വാസത്തിൽ അടിയുറച്ചു പ്രവാചകന്മാർ കാണിച്ച പാതയിലൂടെ സഞ്ചരിച്ച് പരലോക മോക്ഷം പ്രാപിക്കണമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ചു കൊണ്ട് സാജിദ് നദ് വി ഉദ്ബോധിപ്പിച്ചു.
ഫാദർ ജോയി നിരപ്പേൽ (CMI വികാരി പാലമ്പ്ര), M. മുരളീധരൻ നായർ K.S.E.B പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമിതി അംഗം, വർഗ്ഗീസ് കൊച്ചുകുന്നേൽ ജന.സെക്രട്ടറി മാനവ സൗഹൃദ വേദി , Dr. Mini, ആൻസമ്മ ടീച്ചർ, ബാബു പൂതക്കുഴി, അനീഷ് കാഞ്ഞിരപ്പള്ളി ബിബിൻ , ഷമീർ DCC മെമ്പർ ,PE അബ്ദുൽ ജബ്ബാർ , റോണി കെ ബേബി , മണിരാജു, ജോസഫ് മാത്യൂ , ബേബിച്ചൻ എർത്തയിൽ, ജോസ് വെട്ടിയാങ്കൽ , നസീമാ ഹാരിസ് TM. അസ്‌ലം എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. T E സിദ്ധീഖ് സ്വാഗതവും ഫിദാ ഇഖ്ബാൽ, ഫിദാ ഫാത്വിമ എന്നിവർ പ്രാർത്ഥനാ ഗാനവും ആലപിച്ചു.