KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മരിയൻ കോളേജ് പ്രിൻസിപ്പലായി ഡോ. അജിമോൻ ജോർജ് സ്ഥാനമേറ്റു 

12/07/2022 

ഡോ. അജിമോൻ ജോർജ്

കുട്ടിക്കാനം: മരിയൻ കോളേജ് (ഒട്ടോണമസ്) കോളേജ് പ്രിൻസിപ്പലായി ഡോ. അജിമോൻ ജോർജ് സ്ഥാനമേറ്റു. കോളേജിലെ വൈസ് പ്രിൻസിപ്പലും െകാമേഴ്സ് വിഭാഗം മുൻമേധാവിയും എം.ജി. സർവകലാശാലയിൽ െകാമേഴ്‌സിൽ പി.ജി.ബോർഡ് ഓഫ് സ്റ്റഡീസ് അംഗവും റിസർച്ച് ഗൈഡും ഓക്സ്‌ഫഡ് ബ്രൂക്‌സ്‌ യൂണിവേഴ്സിറ്റി (യു.കെ.) അപ്രൂവ്ഡ് മെന്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

ഇന്ത്യൻ സാമ്പത്തിക കാര്യവകുപ്പിന്റെ നിർദേശപ്രകാരം 2005 മുതൽ 2008 വരെ ഭൂട്ടാനിലെ ഷെറൂബ്റ്റ്‌സെ കോളേജിൽ കൊമേഴ്‌സ് ലക്ചററായി ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിച്ചു. വിവിധ പ്രമുഖ ജേണലുകളിലായി മുപ്പത്തഞ്ചിൽപ്പരം പ്രബന്ധങ്ങൾ പ്രസിധീകരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയിലെ ബി.കോം., ബി.ബി.എ. പ്രോഗ്രാമുകളിലായി അഞ്ച്‌ പാഠപുസ്തകങ്ങൾ ഡോ. അജിമോന്റേതായുണ്ട്

error: Content is protected !!