ചാവറ അച്ചൻ നവോത്ഥാന നായകൻ
മുണ്ടക്കയം: കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള നവോഥാന നായകരുടെ പട്ടികയിൽ നിന്ന് എക്കാലത്തെയും മികച്ച നവോഥാന നായകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ ഒഴിവാക്കിയതിൽ എകെസിസി മുണ്ടക്കയം ഫൊറോന സമിതി പ്രതിഷേധിച്ചു. ബഫർസോൺ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്നും അനാഥാലയങ്ങൾക്കുള്ള റേഷൻ നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടോം കുമ്പളന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ചാക്കോച്ചൻ വെട്ടിക്കാട്ടിൽ, ജോയി പുളിക്കൽ, സണ്ണി വെട്ടുകല്ലേൽ, ജോജോ പാമ്പാടത്ത്, ഷെർലി നെല്ലിമല എന്നിവർ പ്രസംഗിച്ചു.
കറിക്കാട്ടൂർ സെന്റർ: നവോത്ഥാന നായകനും വിദ്യാഭ്യാസ മേഖലയിലെ ദിശാബോധവുമായിരുന്ന വിശുദ്ധ ചാവറപ്പിതാവിനെ വിദ്യാഭ്യാസ വകുപ്പ് തമസ്കരിച്ചതിൽ കറിക്കാട്ടൂർ സെന്റ് ആന്റണീസ് ഇടവക എകെസിസി പ്രതിഷേധിച്ചു. ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, സണ്ണിക്കുട്ടി അഴകംന്പ്രായിൽ, ജോസഫ് കുളംപള്ളി, ജോഫി പെരുന്പട്ടിക്കുന്നേൽ, ലിസി തെക്കേമുറി, ഷിനോജ് പേക്കാടൻകുഴി, സജി പുതുപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.