കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് ഡിപിസി അംഗീകാരം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 വർഷത്തെ 10.5 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് ശ്രീമതി. അജിത രതീഷ് അറിയിച്ചു. ഉൽപ്പാദന മേഖലയിൽ ക്ഷീരകർഷകർക്കായി 47 ലക്ഷം രൂപയും, ബ്ലോക്ക്തല എമർജൻസി വെറ്ററിനറി സേവനത്തിന് 09 ലക്ഷം രൂപയും, വനിതാഘടക പദ്ധതിയിൽ കർഷക ഗ്രൂപ്പുകൾക്ക് ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിതമാക്കുന്നതിന് 05.85 ലക്ഷം രൂപയും, വനിതാ സംഘങ്ങൾക്ക് ഫലവൃക്ഷതൈകൾ വിതരണത്തിനായി 13.335 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റിന് 08.5 ലക്ഷം രൂപയും, തേൻ സംസ്ക്കരണത്തിനായി തേൻമധുരം പദ്ധതിയ്ക്ക് 08 ലക്ഷം രൂപയും, വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ആടുഗ്രാമം പദ്ധതിയ്ക്കായി 11 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

സേവന മേഖലയിൽ വനിതകൾക്കായി സമഗ്ര കാൻസർ നിയന്ത്രണ പരിപാടിയ്ക്ക് 03 ലക്ഷം രൂപയും, പാലിയേറ്റീവ് രോഗികൾക്കായി 20.85 ലക്ഷം രൂപയും, കുട്ടികളുടെ വിഭാഗത്തിന് 30 ലക്ഷം രൂപയും, ഭിന്നശേഷി വിഭാഗത്തിന് 30 ലക്ഷം രൂപയും, ഭവന നിർമ്മാണത്തിന് 62.472 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വിവിധ അംഗൻവാടികളുടെ കെട്ടിട നിർമ്മാണത്തിനായി 13 ലക്ഷം രൂപയും, കുടിവെള്ള പദ്ധതികൾക്കായി 45.18 ലക്ഷം രൂപയും, ശുചിത്വ പദ്ധതികൾക്കായി 45.18 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജനറൽ പശ്ചാത്തല മേഖലയിൽ 62.472 ലക്ഷം രൂപയും, പട്ടികജാതി ഭവന നിർമ്മാണത്തിന് 40.59 ലക്ഷം രൂപയും, പഠന മുറിയ്ക്ക് 76 ലക്ഷം രൂപയും, എസ്.സി. എസ്.ടി. വിദ്യാർത്ഥികൾക്ക് ഗഅട/ജടഇ പരിശീലനത്തിന് 70,000/ രൂപയും വകയിരുത്തിയിട്ടുണ്ട്. എസ്.സി. ഉൽപ്പാദന മേഖലയിൽ 10 ലക്ഷം രൂപയും, സേവന മേഖലയിൽ 11.52 ലക്ഷം രൂപയും, പശ്ചാത്തല മേഖലയിൽ 48 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിന് ഭവന നിർമ്മാണത്തിന് 05.192 ലക്ഷം രൂപയും, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പഠന മുറിയ്ക്ക് 12 ലക്ഷം രൂപയും, നോൺ റോഡ് മെയിന്റനൻസ് ഇനത്തിൽ 94.25 ലക്ഷം രൂപയും വകയിരുത്തി. വൃക്കരോഗികൾക്ക് ആശ്വാസമേകാനായി മുണ്ടക്കയം സി.എച്ച്.സി.യിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് 30 ലക്ഷം രൂപയും, എരുമേലി സി.എച്ച്.സി.-യിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 08 ലക്ഷം രൂപയും വകയിരുത്തിയതായി പ്രസിഡന്റ് അറിയിച്ചു.

error: Content is protected !!