ഭുമിയുടെ ഫെയർ വാല്യു അപാകത പരിഹരിക്കണം – കേരള കർഷകസംഘം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വില്ലേജിലെ ഭുമിയുടെ വില നിർണ്ണയത്തിലെ അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തം.
കാഞ്ഞിരപ്പള്ളി നഗരപ്രദേശത്തിൽ ഉള്ളതിനേക്കാൾ വിലയാണ് ഒരു കിലോമീറ്റർ അകലെയുള്ള പാറക്കടവ്, പത്തേക്കർ ,ഇല്ലത്തുപറമ്പിൽ പടി, കല്ലുങ്കൽ – നാച്ചി കോളനികൾ , ബിർള കോളനി, മേലാട്ടുതകിടി, വട്ടകപ്പാറ, തോട്ടുമുഖം , ഒന്നാം മൈൽ എന്നിവിടങ്ങളിൽ ഉള്ളത്. ഒരു ആർ (രണ്ടര സെന്റ് ) വസ്തുവിന് 6, 71,000 രുപ മുതൽ 8,04,100 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുനത്.
അഞ്ചും പത്തും സെൻറ്റ് ഭുമി യുള്ളവരാണ് ഏറെയും. വസ്തുവിന് വില കുറച്ചു നൽകണമെന്നഭ്യർത്ഥിച്ച് ഈ പ്രദേശങ്ങളിലെ ജനങ്ങൾ വില്ലേജ് – താലൂക്ക് – കലക്ട്രേറ്റ് – ആർ ഡി ഒ ഓ ഫീ സുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് കാലമേറെയായി.2010 ൽ സ്ഥലം സന്ദർശിക്കാതെ അന്നത്തെ വില്ലേജ് ഓഫീസറും കൂട്ടരും വിലനിശ്ചയിച്ചതാണ് അപാകതകൾക്ക് കാരണം. ഫെയർ വാല്യു ഉയർന്നു നിൽക്കുന്നതു കൊണ്ട് ഇവിടെയുള്ള സ്ഥലം വിൽക്കുന്നതിനോ വാങ്ങുന്നതിനോ സാധിക്കാത്ത സ്ഥിതിയാണ്.കടം വീട്ടുന്നതിനും മക്കളുടെ വിവാഹ ആവശ്യങ്ങൾക്കും സ്ഥലം വിൽക്കാനാവാതെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്.
ഫെയർ വാല്യുവിലെ അപാകതകൾ പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം കാഞ്ഞിരപ്പള്ളി ടൗൺ മേഖലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇക്ബാൽ ഇല്ലത്തുപറമ്പിൽ ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചു. പി കെ കാസിം അധ്യക്ഷനായി. പി എസ് ശ്രീകുമാർ ,ജയിസൽ , വി എസ് സലേഷ് എന്നിവർ സംസാരിച്ചു