KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിരോധിത പുകയില ഉല്‌പന്നങ്ങളുമായി പിടിയിൽ

മുണ്ടക്കയംഈസ്റ്റ്‌ :വാഹനപരിശോധനക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. പെരുവന്താനം ഭാഗത്ത് വാഹന പരിശോധന നടത്തി വരവെയാണ് 150 പായ്ക്കറ്റ് ഹാൻസും മറ്റ് പുകയില ഉല്പന്നങ്ങളുമായി രണ്ട് പേരെ പെരുവന്താനം പോലീസ് പിടികൂടിയത്.ഈരാറ്റുപേട്ട പീടികയ്ക്കൽ അനീസ്, കണയങ്കവയൽ വാതല്ലൂർ വീട്ടിൽ ഡെപ്പി അപ്പച്ചൻ എന്ന് വിളിക്കുന്ന എബ്രഹാം ജോസഫ് എന്നിവരെയാണ് പിടികൂടിയത്. ഈരാറ്റുപേട്ടയിൽ നിന്നെത്തിച്ച പുകയില ഉല്പന്നങ്ങൾ ഇരുവരും വാഹനത്തിൽ വച്ച് കൈമാറുന്നതിനിടയിലായിരുന്നു അറസ്റ്റ്.കൊക്കയാർ, പെരുവന്താനം, പാഞ്ചാലിമേട് പ്രദേശങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ എത്തിച്ച് വിതരണം ചെയ്യുന്നവരാണ് ഇവരെന്ന് പോലീസ് അറിയിച്ചു.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി ഇവർ നിരീക്ഷണത്തിലായിരുന്നു. പെരുവന്താനം എസ്. എച്ച്. ഒ.  വി.കെ ജയപ്രകാശ് ,എസ്. ഐ രാജേഷ് വി. കെ ,എ. എസ്.ഐ നൗഷാദ്, സി. പി. ഒ മാരായ സുനീഷ് ,ജോജി, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!