നാടെങ്ങും അഭിമാനത്തോടെ ത്രിവർണ പതാകകൾ ഉയർത്തി സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിൽ പങ്കുചേർന്നു
കാഞ്ഞിരപ്പള്ളി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘ഹർ ഘർ തിരംഗ’ (ഓരോ വീട്ടിലും ത്രിവർണപതാക) പരിപാടിക്ക് ആവേശകരമായ തുടക്കം.
സ്വാതന്ത്ര്യദിനംവരെ മൂന്നുദിവസം ദേശീയപതാകകൾ വീട്ടിലുയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനംചെയ്തിരുന്നു.
സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിലും വീടുകളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലും ശനിയാഴ്ച രാവിലെ ദേശീയപതാകകൾ ഉയർത്തി ആഘോഷത്തിൽ ഭാഗമായി . കാഞ്ഞിരപ്പള്ളി മേഖലയിൽ നിരവധി വീടുകളിൽ കുടുബാംഗങ്ങൾ ഒത്തുചേർന്ന് ത്രിവർണ പതാക ഉയർത്തി അഭിമാനത്തോടെ രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നു