നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം 

ചിറക്കടവ്: ഗ്രാമദീപം വായനശാലയിൽ മുൻ സൈനികരെ ആദരിച്ചു. 1965-ലും 1973-ലും നടന്ന ഇന്തോ-പാക് യുദ്ധപോരാളികളായ ടി.പി.സുകുമാരൻ നായർ, പി.എം.ഭാസ്‌കരൻ നായർ എന്നിവരെയാണ് ആദരിച്ചത്. വായനശാലാങ്കണത്തിൽ ഇരുവരും ചേർന്ന് ദേശീയപതാക ഉയർത്തി. 

ഇരുവർക്കുമുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് കൈമാറി. ലൈബ്രറി പ്രസിഡന്റ് കെ.എസ്.രാജൻ പിള്ളയുടെ അധ്യക്ഷതയിൽ പി.എൻ.സോജൻ, ടി.പി.ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.

ചെറുവള്ളി: കൈരളി ഗ്രന്ഥാലയത്തിൽ 14-ന് നാലിന് സ്വാതന്ത്ര്യ ദിനാഘോഷവും വിമുക്ത ഭടൻമാർക്ക് ആദരവും സംഘടിപ്പിക്കും.

വാഴൂർ: എസ്.വി.ആർ.എൻ.എസ്.എസ്.കോളേജിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളെ സ്മരിക്കുന്നതിനും സ്വാതന്ത്ര്യത്തിന്റെ മഹത്വം അറിയിക്കുന്നതിനും ഫ്രീഡം വാൾ തയ്യാറാക്കി. എൻ.എസ്.എസ്., എൻ.സി.സി.യൂണിറ്റുകളുടെ സഹകരണത്തോടെ 20 മണിക്കൂർ കൊണ്ടാണ് തയ്യാറായത്. പ്രിൻസിപ്പൽ ഡോ.ബി.ഗോപകുമാർ ദേശീയപതാക ഉയർത്തി. ഡോ.മായ ടി.നായർ, എ.ജി.ജയകുമാർ, ഡോ.അനൂപ്കുമാർ, കെ.സാരംഗ് മോൻ, അനഘ രഘു, ശ്രീഹരി, ആദിത്യ പി.മധു, ആയുഷ് തുടങ്ങിയവർ പങ്കെടുത്തു.

പനമറ്റം: എലിക്കുളം പഞ്ചായത്ത് അക്കരക്കുന്ന് അങ്കണവാടിയിൽ വാർഡംഗം എം.ആർ.സരീഷ്‌കുമാർ ദേശീയപതാക ഉയർത്തി. കെ.എം.രാജേഷ്, അരവിന്ദ് മണിമല, സന്തോഷ് വർമ, അങ്കണവാടി വർക്കർ മോഹിനി, ഹെൽപ്പർ ഉഷ എന്നിവർ പങ്കെടുത്തു.

വിഴിക്കത്തോട്: ബി.ജെ.പി.യുടെ സ്വാതന്ത്ര്യദിനാഘോഷഭാഗമായി ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി ഷാജന് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.വി.നാരായണനും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജെ.എസ്.ജോഷിയും ചേർന്ന് ദേശീയ പതാക കൈമാറി.

പൊൻകുന്നം: ഇടത്തുംപറമ്പ് റെസിഡൻസ് വെൽഫെയർ അസോസിയേഷനിൽ പഞ്ചായത്തംഗം സുമേഷ് ആൻഡ്രൂസ് ദേശീയപതാക ഉയർത്തി. ജി.സത്യപാൽ, എം.ജി.ജോർജ്, ടി.എൻ.രാമചന്ദ്രപിള്ള, വി.എം. ജോൺ, രാധാമണി, ആര്യ മനോജ്, നജീന അബ്ദുള്ള, നിർമല ജോയ്, അനിത തുടങ്ങിയവർ പങ്കെടുത്തു.

തെക്കേത്തുകവല: ഐക്യോദയം എൻ.എസ്.എസ്.കരയോഗത്തിൽ പ്രതിനിധി സഭാംഗം അഡ്വ.പി.സതീശ് ചന്ദ്രൻ നായർ പതാക ഉയർത്തി. പ്രസിഡന്റ് ടി.വി.മുരളീധരൻ നായർ, സെക്രട്ടറി എം.ജി.മോഹൻദാസ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ചിറക്കടവ്: കിഴക്കുംഭാഗം 747-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ പ്രസിഡന്റ് പി.കെ.സുരേഷ്ബാബു ദേശീയ പതാക ഉയർത്തി.

സെക്രട്ടറി വി.ആർ.രാധാകൃഷ്ണ കൈമൾ, വി.കെ.ശ്രീകുമാരി, പ്രീതി വേണുഗോപാൽ, എസ്.ഹരികൃഷ്ണൻ, രാജഗോപാൽ, മിനി സേതുനാഥ്, വി.ആർ.പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!