സ്വാതന്ത്ര്യ സമര സേനാനി രവീന്ദ്രൻ വൈദ്യരെ ആദരിച്ചു

മുണ്ടക്കയം : ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി, സ്വാതന്ത്ര്യസമര സേനാനി രവീന്ദ്രൻ വൈദ്യരെ കേരള യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

കേരള യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് ‌ ഷാജി അയലക്കുന്നേൽ ആധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കിൽ ഉദ്ഘാടനം ചെയ്ത് മൊമെന്റോ കൈമാറി. കേരള കോൺഗ്രസ് ‌ (എം) നിയോജക മണ്ഡലം പ്രസിഡന്റ് ‌ അഡ്വ സാജൻ കുന്നത്ത്‌, യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന സെക്രട്ടറി അബേഷ് അലോഷ്യസ്, കേരള കോൺഗ്രസ്‌ (എം) മണ്ഡലം പ്രസിഡന്റ്‌ ജോയ് പുരയിടം,സംസ്ഥാന കമ്മിറ്റി അംഗം തോമസ് മാണി. യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന കമ്മിറ്റി അംഗം മിഥുലാജ് മുഹ്‌മദ്, അജ്മൽ മലയിൽ, ടോം കാലപറമ്പിൽ, സണ്ണി വെട്ടുകല്ലേൽ, കുഞ്ഞുമോൻ പുതുപ്പറമ്പിൽ, ജോസഫ് പെരുവാച്ചിറ, രാജു തുണിയംപറയിൽ, ജോർജ് കരിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!