ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം.
മുക്കൂട്ടുതറ : ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി റോഡിൽ നിന്നും പറമ്പിലേക്ക് മറിഞ്ഞ് അപകടം. മുക്കൂട്ടുതറ എംഇഎസ് – തൂങ്കുഴിപ്പടിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഓട്ടോയിൽ സഞ്ചരിച്ച മണിപ്പുഴ കോൽകളത്തിൽ ഷെബിനും കുടുംബവും ആണ് അപകടത്തിപ്പെട്ടത്. ഇവർക്ക് നിസാര പരിക്കുകളേറ്റു. ഒപ്പമുണ്ടായിരുന്ന ഒരു വയസ്സ് മാത്രമുള്ള കുഞ്ഞ് ഇസമോൾ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടു.
ഓട്ടോറിക്ഷ റോഡിൽനിന്നും തെന്നി കപ്പക്കാലായിലേയ്ക്ക് മറിയുകയായിരുന്നു. അതുവഴി പോയ മൂന്ന് ബൈക്ക് യാത്രികർ ആണ് മുക്കൂട്ടുതറ സ്വകാര്യ ആശുപത്രിയിൽ പരിക്കേറ്റവരെ എത്തിച്ചത്. ഓട്ടോറിക്ഷ മറിഞ്ഞത് മൺകൂനയിലേയ്ക്ക് ആയതിനാൽ വലിയ അപകടം ഒഴിവായി.