ചതയദിന ഘോഷയാത്രയും സമ്മേളനവും ആഘോഷമാക്കി എരുമേലി .. വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു
എരുമേലി : ശ്രീനാരായണ ഗുരു ദേവജയന്തി ആഘോഷങ്ങളുടെ ഭാഗമായി എരുമേലി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ചതയ ദിന ഘോഷയാത്രയിലും പൊതു സമ്മേളനത്തിലും ആയിരക്കണക്കിനു പീതവസ്ത്രധാരികൾ അണിനിരന്നു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എരുമേലി യൂണിയൻ നടത്തിയ ചതയദിനാഘോഷം ഉദ്ഘാടനം ചെയ്‌തു.
വെള്ളാപ്പള്ളി നടേശന്റെ 86-ാം ജന്മദിനാഘോഷം സംഘാടകർ വേദിയിൽ കേക്ക് മുറിച്ച് ആഘോ ഷിച്ചതിനു പിന്നാലെ യൂണിയനു കീഴിലുളള 24 ശാഖാ യോഗങ്ങൾ ക്കും തന്റെ പിറന്നാൾ സമ്മാനമാ യി 10,000 രൂപ വീതവും വെള്ളാ പ്പള്ളി നടേശൻ പ്രഖ്യാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നഗരം മുഴുവൻ മഞ്ഞ കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു.
പേട്ടക്കവലയിൽ വഴി സ്വകാര്യ ബസ് സ്റ്റാൻഡ് ചുറ്റിയാണ് ഘോഷയാത്ര സമ്മേളന സ്ഥല ത്ത് എത്തിയത്. ഒരു മണിക്കൂർ കൊണ്ടാണ് വിവിധ ശാഖായോഗ ങ്ങളുടെ ഘോഷയാത്ര പൂർണമാ യും സമ്മേളന സ്ഥലത്ത് എത്തിയത്.
ശബരിമലയിൽ യുവതീപ്രവേശന വിധിയിയുമായി ബന്ധപ്പെട്ട് പറഞ്ഞ അഭിപ്രായങ്ങൾ സമുദായ അംഗങ്ങളിൽ ചിലർ തെറ്റിദ്ധരിച്ചതായും രൂക്ഷവിമർശനങ്ങൾ നേരിട്ടതായും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. .
കോടതിവിധി നിരാശാജനകമാണെന്നും ഇതിന്റെ പേരിൽ സമുദായാംഗങ്ങൾ പ്രതിഷേധത്തിന് തെരുവിൽ ഇറങ്ങരുതെന്നും നേതൃത്വം പറഞ്ഞിരുന്നു. കോടതിവിധിയെ അനുകൂലിച്ചവർ രാഷ്ട്രീയലക്ഷ്യം നോക്കി നിലപാട് മാറ്റി. തെരുവിൽ പ്രതിഷേധത്തിനിറങ്ങിയവർ കേസിൽ കുടുങ്ങി. ഇത് മുൻകൂട്ടിക്കണ്ടാണ് നേതൃത്വം നിലപാട് സ്വീകരിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പിന്നാക്ക സമുദായത്തിന് നിയമനം നാല് ശതമാനം മാത്രമാണ്. ഇതിനിടെയാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കും പത്തുശതമാനം സംവരണം ഏർപ്പെടുത്തിയത്.
എരുമേലി യൂണിയൻ ചെയർമാൻ എം.ആർ.ഉല്ലാസ് അധ്യക്ഷത വഹിച്ചു. എം.വി.അജിത്കുമാർ, കെ.ബി.ഷാജി, ജി.വിനോദ്. സന്തോഷ് പാലമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഒന്നാമതെത്തിയവർക്ക് എൻഡോവ്‌മെന്റ് നൽകി. എരുമേലി യൂണിയനിലെ 24 ശാഖകളിൽനിന്നുള്ളവർ ഘോഷയാത്രയിൽ പങ്കെടുത്തു.