കലാ പരിശീലനവും ആദ്യക്ഷരം കുറിക്കലും
മുണ്ടക്കയം: മുണ്ടക്കയം കലാ കേന്ദ്രത്തിൽ കലാപരിശീലന വും ആദ്യാക്ഷരം കുറിക്കലും ഒക്ടോബർ അഞ്ചിന് നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളത്തിൽ അറിയിച്ചു.ദേശീയ അധ്യാപക അവാർഡ് ജേതാവ് ആൻസമ്മ തോമസ്, കവിയും എഴുത്തുകാരനുമായ മേൻമുറി ശ്രിനിവാസൻ, റെജിമോൻ ചെറിയാൻ,എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. വിവിധ മേഖലകളിലുളളവർ വിജയദശമി സന്ദേശം നൽകും. കലാ കേന്ദ്രം കുട്ടികൾ അവതരിപ്പിക്കുന്ന സംഗീത സദസ്സ്, നൃത്ത ശിൽപ്പം, കലാ കേന്ദ്രം ലിറ്റിൽവോയ്‌സിന്റെ ഗാനമേളയടക്കം വിവിധ പരിപാടികൾ നടത്തും. സംഗീതം,കീബോർഡ്, ഗിറ്റാർ,വയലിൻ,ശാസ്ത്രീയ നൃത്തം,സിനിമാറ്റിക് ഡാൻസ്, മൃദംഗം, എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. പത്ര സമ്മേളത്തിൽ കലാ കേന്ദ്രം പ്രസിഡന്റും പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനുമായ ഒ.പി.എ.സലാം, സ്‌കൂൾഓഫ് ആർട്‌സ് ചെയർമാൻ സുനിൽ ടി.രാജ്, കെ.സി.സുരേഷ് എന്നിവർ പങ്കെടുത്തു.