“ജനകീയ കവചം” : കാഞ്ഞിരപ്പള്ളിയിൽ ലഹരി വിരുദ്ധ ജനകീയ കൺവൻഷൻ
കാഞ്ഞിരപ്പള്ളി: ലഹരിമുക്ത കേരളം എന്ന ലക്ഷ്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ടൗൺ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ കവചം എന്ന പേരിൽ ലഹരി വിരുദ്ധ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു.
പാറക്കടവ് ടോപ്പിൽ നടന്ന പരിപാടി എക്സൈസ് പ്രിവന്റീവ് ഓഫീസർ റെജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ടൗൺ മേഖലാ പ്രസിഡണ്ട് ജാസർ ഇ നാസർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ, വിപിൻ ബി.ആർ, ധീരജ് ഹരി, പി.എസ്.ശ്രീകുമാർ ,അനന്തു കെ.എസ്, ആൽഫിയാ, അറാഫത്ത് ഇബ്രാഹിം എന്നിവർ സംസാരിച്ചു.