സാങ്കേതിക പഠനത്തിൽ മികവിന്റെ വേറിട്ട പാതയിൽ അമൽ ജ്യോതി എൻജിനീയറിങ് കോളജ്
ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങൾ, പരിണതപ്രജ്ഞരായ അധ്യാപകർ, ഉയർന്ന വിജയശതമാനം, ആകർഷകമായ പ്ലേസ്‌മെന്റ് റെക്കോർഡ്, സർവോപരി വിദ്യാർഥികളുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന സംരംഭകത്വ അന്തരീക്ഷം. പഠിക്കാനായി ഒരു എൻജിനീയറിങ് കോളജ് തിരഞ്ഞെടുക്കുമ്പോൾ വിദ്യാർഥികളും മാതാപിതാക്കളും മുൻതൂക്കം കൊടുക്കുന്ന ഘടകങ്ങൾ
ഇവയെല്ലാമായിരിക്കും. ഈ പറഞ്ഞ ഘടകങ്ങളെല്ലാം ഒരുക്കി രണ്ട് ദശാബ്ദമായി മികവുറ്റ എൻജിനീയർമാരെ സൃഷ്ടിക്കുകയാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ്. 2021 ൽ നടന്ന അടൽ റാങ്കിങ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നവേഷൻ അച്ചീവ്മെന്റ്സ് (അരിയ) റാങ്കിങ്ങിൽ അമൽ ജ്യോതി ബാൻഡ് ‘‘എക്സലന്റ്’’ നേടിയതും മേൽ പറഞ്ഞ വസ്തുതകൾക്ക് മാറ്റു കൂട്ടുന്നു.
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രമുഖ സ്ഥാനമാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിനുള്ളത്. പാഠ്യ – പാഠ്യേതര വിഷയങ്ങളിലെ മികവും സംരംഭകത്വ, നൈപുണ്യ വികസന, സ്റ്റാർട്ടപ് രംഗങ്ങളിലെ ഊർജിത പ്രവർത്തനങ്ങളുമായി ലോകത്തിന്റെ തന്നെ ശ്രദ്ധ കവരുകയാണ് ഈ മികവിന്റെ കേന്ദ്രം.
ദേശീയതലത്തിൽ സാങ്കേതിക നൈപുണ്യമുള്ള കുട്ടികളെ ഉൾകൊള്ളിച്ചു ഒാഗസ്റ്റ് 24 മുതൽ 29 വരെ നടന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ ഗ്രാൻഡ് ഫിനാലെയുടെ ഒരു പ്രധാനപ്പെട്ട മത്സരകേന്ദ്രമായിരുന്നു അമൽ ജ്യോതി. പ്രോജക്ട് ഡവലപ്മെന്റിനു സുസജ്ജമായ ബഹുതല ലാബുകളും അതിൽ പ്രവർത്തനപരിചയമുള്ള ടെക്നിക്കൽ സ്റ്റാഫിന്റെ സാന്നിധ്യവുമായിരുന്നു കേരളത്തിലെ 3 സെന്ററുകളിൽ ഒന്നായി അമൽ ജ്യോതിയെ തിരഞ്ഞെടുക്കാനുള്ള കാരണം. നേട്ടങ്ങളുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിലെ അമൽ ജ്യോതിയുടെ പങ്കാളിത്തം.
കോഴ്സുകളുടെയും കുട്ടികളുടെയും എണ്ണം, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വൈപുല്യം, വിപുലമായ ഹോസ്റ്റൽ ശേഷി, റിസൽട്ടിലും പ്ലേസ്‌മെന്റിലുമുള്ള നേട്ടങ്ങൾ, ദീർഘവീക്ഷണവും മൂല്യബോധവുമുള്ള മാനേജ്‌മെന്റ് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഒത്തിണങ്ങിയ അമൽജ്യോതി കോളജ് സുരക്ഷിതമായ ഭാവി വിദ്യാർഥികൾക്ക് ഉറപ്പു വരുത്തുന്നു.
എല്ലാം ഒരു കുടക്കീഴിലൊരുക്കുന്ന ഗ്രീൻ ക്യാംപസ്
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 2001 ൽ നാലു ബാച്ചുകളുമായാണ് അമൽജ്യോതി എൻജിനീയറിങ് കോളജ് ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി- എരുമേലി -ശബരിമല ഹൈവേയിലെ കൂവപ്പള്ളിയിൽ ഇന്ന് കാണുന്ന വിശാലമായ ക്യാംപസ് 2003 ൽ കേന്ദ്ര മാനവശേഷി മന്ത്രി മുരളി മനോഹർ ജോഷിയാണ് ഉദ്‌ഘാടനം ചെയ്തത്. ഒരു എൻജിനീയറിങ് സിറ്റി എന്ന ബിഷപ്പ് മാർ മാത്യു അറയ്ക്കലിന്റെ ദീർഘവീക്ഷണത്തിലാണ് ഹരിതാഭ പുതച്ചു നിൽക്കുന്ന മനോഹരമായ കോളജ് ക്യാംപസ് സ്ഥാപിതമാകുന്നത്.
63 ഏക്കറിൽ 16 ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള വിശാലമായ കോളജ് കെട്ടിടം. ഇതിനോട് ചേർന്ന് 1200 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ലേഡീസ് ഹോസ്റ്റലും 1300 പേർക്കു താമസിക്കാവുന്ന ജെന്റ്സ് ഹോസ്റ്റലും. ലേഡീസ് ഹോസ്റ്റലിലേക്ക് കോളജിൽനിന്ന് നേരിട്ടെത്താൻ നിർമിച്ച മനോഹരമായ സ്കൈ വോക്ക് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ലഭിച്ച ഒരു എൻജിനീയറിങ് വിസ്മയമാണ്. ജെന്റ്‌സ് ഹോസ്റ്റലിലേക്ക് പ്രവേശിക്കാനും അക്കാദമിക് ബ്ലോക്കിൽനിന്ന് മറ്റൊരു ബ്രിജ് ഉണ്ട്.വിദ്യാർഥികൾക്കായി വൈഫൈ, പവർ ലോൺഡ്രി സൗകര്യങ്ങൾ ഹോസ്റ്റലിൽ ഒരുക്കിയിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള അടുക്കളയും കാന്റീനുമാണ് ഹോസ്റ്റലിലുള്ളത്.
മൂന്ന് നിലകളിലായി സെൻട്രൽ ലൈബ്രറിക്കു പുറമേ ഡിപ്പാർട്മെന്റ് ലൈബ്രറികൾ, ലബോറട്ടറികൾ, റിസർച്ച് ലാബ്, 1500 ലേറെ കംപ്യൂട്ടറുകൾ, 2 ജിബിപിഎസ് ഇന്റർനെറ്റ് കണക്റ്റിവിറ്റി, 200 കെവി സോളാർ പവർ പ്ലാന്റ്, 1120 കെവി ജനറേറ്റർ എന്നിങ്ങനെ നീളുന്നു കോളജ് ഒരുക്കുന്ന ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ
നാടിന്റെ നനവറിഞ്ഞു റേഡിയോ 90 എഫ്എം
വിദ്യാഭ്യാസം, കൃഷി എന്നീ ആശയങ്ങൾക്ക് പ്രാധാന്യം നൽകിയും സമൂഹത്തിന്റെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയും അമൽ ജ്യോതി ക്യാംപസിൽ റേഡിയോ 90 എന്ന പേരിൽ കമ്യൂണിറ്റി റേഡിയോ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. പ്രാദേശിക സമൂഹത്തിന്റെ ഉന്നമനമാണ് ലക്ഷ്യം. പ്രാദേശിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിലയങ്ങൾക്ക് എന്നും ധാരാളം ശ്രോതാക്കളുണ്ട്. ആകാശവാണിയുടെ എഫ്എം നിലയങ്ങൾ പോലെ ജനസമൂഹത്തിന്റെ വികസനം ലക്ഷ്യമാക്കിയാണ് റേഡിയോ 90 എഫഎമ്മിന്റെയും പ്രവർത്തനം.
കോഴ്‌സുകളിൽ വൈവിധ്യം
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഓട്ടമൊബീൽ, കെമിക്കൽ, െഎടി മെറ്റലർജി, ഫുഡ് ടെക്നോളജി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിങ്ങനെ 10 ബ്രാഞ്ചുകളിൽ ബി.ടെക്കിന് 810 സീറ്റുകളും 9 സ്പെഷലൈസേഷനുകളിലായി എം ടെക്കിന് 129 സീറ്റുകളും എംസിഎയ്ക്ക് 180 സീറ്റുകളുമാണുള്ളത്.
കരിയറിലും വ്യക്തിത്വത്തിലുമുള്ള വിദ്യാർഥികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതാണ് ഇവിടുത്തെ പാഠ്യക്രമം. കോളജിൽനിന്ന് പഠിച്ചിറങ്ങിയ 11000 ൽ പരം വിദ്യാർഥികളിൽ നല്ലൊരു ശതമാനവും പ്രസിദ്ധ രാജ്യാന്തര കമ്പനികളിലും റിസർച്ച് ഓർഗനൈസേഷനുകളിലും ജോലി ചെയ്യുന്നു. സംരംഭകത്വ രംഗത്ത് വെന്നിക്കൊടി പാറിച്ചവരും നിരവധി െഎെഎടി. െഎെഎഎം, എൻെഎടി തുടങ്ങിയ രാജ്യത്തെ മുൻനിര കോളജുകളിലും വിദേശ സർവകലാശാലകളിലും ഉപരിപഠനത്തിന് യോഗ്യത നേടിയവരും ഇക്കൂട്ടത്തിൽപെടുന്നു. ഇതുറപ്പാക്കുന്നതിന് എല്ലാ വകുപ്പുകളിലും പ്ലെയ്‌സ്‌മെന്റ് സെല്ലുകളും പ്രവർത്തിക്കുന്നു.
സ്റ്റാർട്ട്പ് രംഗത്തെ ഉറച്ച ചുവടുവയ്പുകൾ
കേന്ദ്ര ഗവൺമെന്റിന്റെ സംസ്ഥാന സ്റ്റാർട്ടപ് റാങ്കിങ്ങിൽ ശക്തമായ സ്റ്റാർട്ടപ് പരിതസ്ഥിതി വികസിപ്പിക്കുന്നതിലെ ടോപ്പ് പെർഫോമറായി കേരളം കഴിഞ്ഞ ദിവസം മാറിയിരുന്നു. ഈ വിജയത്തിൽ നല്ലൊരു പങ്ക് അമൽ ജ്യോതിയെ പോലുള്ള മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവകാശപ്പെടാനാകും. സ്റ്റാർട്ടപ് രംഗത്ത് ലോകോത്തര സർവകലാശാലകളെയും വെല്ലുന്ന മുന്നേറ്റങ്ങളാണ് കോളജിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
സംരംഭകത്വ രംഗത്ത് ഏറെ ശ്രദ്ധേയമായ നേട്ടങ്ങളാണ് കുറഞ്ഞ കാലയളവിൽത്തന്നെ അമൽ ജ്യോതി കൈവരിച്ചത്. 2009 മുതൽ തന്നെ ഇന്നവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് സെന്റർ ഇവിടെ പ്രവർത്തനമാരംഭിച്ചു. സംസ്ഥാനത്തെ കോളജുകളിൽ ആദ്യമായി ഐഡിസി നടപ്പിലാക്കിയത് കോളജിന്റെ നേട്ടങ്ങളിലൊന്നാണ്. ഇതിന്റെ പ്രവർത്തനമികവിന്റെ അംഗീകാരമായി കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തോടെ അമൽജ്യോതിയിൽ ആരംഭിച്ചിരിക്കുന്ന ‘സ്റ്റാർട്ടപ്സ് വാലി’ എന്ന ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്ററിൽ (TBI) 30 ലേറെ കമ്പനികൾ പ്രവർത്തിക്കുന്നു. കേന്ദ്ര ഗവൺമെന്റ് അംഗീകാരമുള്ള ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്റർ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക സ്വാശ്രയ എൻജിനീയറിങ് കോളജാണ് അമൽജ്യോതി.
ജൈവസാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ കൂടുതൽ സംരംഭകത്വ പ്രോജക്ടുകൾക്കായി രണ്ടാമത്തെ ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്ററും കോളജ് യാഥാർഥ്യമാക്കിയിരിക്കുന്നു. പെപ്പർ സെപ്പറേറ്റർ, റബർ പാൽ സംഭരണ ബാഗ്, കൈത വരിഞ്ഞു കെട്ടുന്നതിനുള്ള യന്ത്രം എന്നിങ്ങനെ കർഷകർക്ക് ഉപകാരപ്പെടുന്ന പല പ്രോജക്ടുകളും ഇവിടുത്തെ വിദ്യാർഥികൾ മുന്നോട്ടു വച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ ആശയങ്ങൾ ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് വേണ്ടി മാനേജ്മെന്റിന്റെ സാമ്പത്തിക സഹായത്തോടെ പ്രത്യേക പ്രോജക്ട് ഡവലപ്മെന്റ് സ്കീമുകളും കോളജ് ഒരുക്കുന്നു. കൂടാതെ ഗവൺമെന്റിന്റെയും സ്വകാര്യ കമ്പനികളുടെയും സഹായത്തോടെ പ്രോജക്ടുകൾ ചെയ്യുന്നതിനുള്ള അവസരവുമുണ്ട്. വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത നിരവധി ആശയങ്ങൾ നിലവിൽ വിവിധ സംരംഭങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പഠിച്ചു കൊണ്ടിരിക്കുമ്പോൾത്തന്നെ ക്യാംപസിനകത്തും പുറത്തുമായി സ്റ്റാർട്ടപ്പുകളിൽ ഇന്റേൺഷിപ് ചെയ്യാനുള്ള അവസരവും വിദ്യാർഥികൾക്ക് ഒരുക്കുന്നു.
ഗവേഷണത്തിന്റെ പിൻബലം
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഗവേഷണവും ചേരുമ്പോഴാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ നിറവേറുന്നതും സമൂഹത്തിന് ഗുണമുണ്ടാകുന്നതും. ഗവേഷണ വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഏതൊരു കോളജിനെയും അസൂയപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് അമൽ ജ്യോതിയിൽ നടക്കുന്നത്. ഡോ. എ.പി.ജെ.അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ റിസർച്ച് സെന്ററാണ് അമൽജ്യോതി. പ്രഗത്ഭ റിസർച്ച് ഗൈഡുകളുടെ സേവനവും ഇവിടെ ലഭ്യമാണ്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ഒട്ടേറെ ഗവേഷണാധിഷ്ഠിത പ്രോജക്ടുകളാണ് അമൽ ജ്യോതിയിലെ വിദ്യാർഥികൾ അവതരിപ്പിച്ചു സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്. റിസർച്ച് പ്രോഗ്രാമുകൾക്കും ട്രെയിനിങ് പ്രോഗ്രാമുകൾക്കുമായി DST, AICTE, KTU, ISRO , KSCSTE എന്നിവയുടെ ഫണ്ടും സ്ഥാപനത്തിന് ലഭിക്കുന്നു.
നൈപുണ്യ വികസനത്തിൽ എന്നും ഒരു പടി മുന്നിൽ
തൊഴിൽ മേഖലയിൽ നൈപുണ്യാധിഷ്ഠിത പരിശീലനത്തിന്റെ അനന്തസാധ്യതകൾ മുൻകൂട്ടി കണ്ട് പത്തോളം മികച്ച നൈപുണ്യ പരിശീലനകേന്ദ്രങ്ങൾ അമൽജ്യോതിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബിന്റെ സഹകരണത്തോടെ ഓഗ്‌മെന്റഡ് റിയാലിറ്റി വിർച്വൽ റിയാലിറ്റി ടെക്നോളജി കേന്ദ്രം ആയ നെക്സ്റ്റ് റിയാലിറ്റി ലാബ്, വോൾവോ -ഐഷർ കമ്പനിയുമായി സഹകരിച്ച് ഓട്ടമൊബീൽ ടെക്നോളജി, കെംപി സഹകരണത്തോടെ വെൽഡിങ് ടെക്നോളജി, ബോഷ് സഹകരണത്തോടെ ഓട്ടമോട്ടീവ് സിസ്റ്റംസ്, റോയൽ എൻഫീൽഡ്, യമഹ കമ്പനികളുടെ സഹകരണത്തിൽ മോട്ടർ ബൈക്കുകളുടെ സർവീസിങ്ങിൽ പരിശീലനം, നെസ്റ്റ് ഗ്രൂപ്പുമായി കൈകോർത്ത് ഒപ്റ്റിക്കൽ ഫൈബർ ട്രെയിനിങ്, ജെ.കെ.ടയേഴ്‌സുമായി സഹകരിച്ച് ഓട്ടമൊബീൽ ടയർ സെന്റർ എന്നിങ്ങനെ നീളുന്നു ഈ വിഭാഗത്തിലെ മുന്നേറ്റങ്ങൾ. കൂടാതെ 2010 ൽ ആരംഭിച്ച ഡ്രൈവിങ് അക്കാദമിയിലൂടെ ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ഡ്രൈവിങ് പരിശീലനവും നൽകുന്നു.
ഗവൺമെന്റ് ഓഫ് ഇന്ത്യയുടെയും എഐസിടിയുടെയും ഫണ്ടിങ്ങോടെ ആരംഭിച്ച ഐഡിയ ലാബ് അതിനൂതനമായ ടെക്നോളജിയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ വിദ്യാർഥികൾക്ക് സാങ്കേതിക മികവുകളുടെ ഒരു പുതിയ മാനം പരിചയപ്പെടുത്തും.
IELTS, GATE, CAD, AI & ML നിർമിത ബുദ്ധി, മെഷീൻ ലാംഗ്വേജ് എന്നിവയിൽ പരിശീലനവും ഒപ്റ്റിക് ഫൈബർ ടെക്‌നോളജി, ഓട്ടമോട്ടീവ് സിസ്റ്റം എന്നിവയിൽ ഇന്റേൺഷിപും ചെയ്യാനുള്ള സൗകര്യവും കോളജ് ഒരുക്കുന്നുണ്ട്. GATE,GAM, NEET, NET, JEE, AIMS, CUSAT, KVPY തുടങ്ങിയ മത്സരപരീക്ഷകളുടെ കേന്ദ്രവും കൂടിയാണ് ഈ കോളജ്.
പാഠ്യേതര പ്രവർത്തനങ്ങൾ ഉഷാർ
പുസ്തകത്താളുകളിൽനിന്നു മാത്രമല്ല ജീവിതത്തിൽനിന്നും പാഠങ്ങൾ പഠിച്ചാണ് ഇവിടെ വിദ്യാർഥികൾ ബിരുദം നേടുന്നത്. അവരുടെ കലാപരവും സംഘാടനപരവുമായ കഴിവുകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന പാഠ്യേതര പ്രവർത്തനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഓരോ വർഷവും നടക്കുന്നു. വിശാലമായ നടുമുറ്റത്ത് അരങ്ങേറിയ കലാമാമാങ്കങ്ങൾ കണ്ടും കേട്ടും മനസ്സ് നിറച്ച് ഇവിടം വിടുന്ന വിദ്യാർഥികൾക്ക് അവയല്ലൊം എക്കാലവും മധുരമുള്ള ഗൃഹാതുര സ്മരണകളാകാറുണ്ട്.
രണ്ട് എൻഎസ്എസ് യൂണിറ്റുകളും 30 ലേറെ ക്ലബ്ബുകളും ഈ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ കായിക മത്സരങ്ങളിലും വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുന്നു. വിശാലമായ ബാസ്‌കറ്റ് ബോൾ കോർട്ട്, മൈതാനം അടക്കമുള്ള സൗകര്യങ്ങളും വിദ്യാർഥികൾക്ക് ലഭിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി കായിക ഇവന്റുകളിൽ ഇവിടുത്തെ വിദ്യാർഥികൾ നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.
‘ഐസറ’ എന്ന പേരിൽ ഓരോ വർഷവും നടക്കുന്ന രാജ്യാന്തര കോൺഫറൻസ്, ദേശീയ സംസ്ഥാന തല സെമിനാറുകളും വർക്‌ഷോപ്പുകളും, പഴ്സനാലിറ്റി ഡവലപ്മെന്റ്, സ്‌കിൽ ഡവലപ്മെന്റ് എന്നീ വിഷയങ്ങളിലെ ക്ലാസുകൾ എന്നിങ്ങനെ വിദ്യാർഥികളുടെ 360 ഡിഗ്രി വികസനം സാധ്യമാക്കുന്ന എണ്ണിയാൽ തീരാത്ത പരിപാടികൾ ഇവിടെ സംഘടിപ്പിക്കപ്പെടുന്നു.
NBA മുതൽ NAAC വരെയുള്ള അംഗീകാരം
യുജിസിയുടെ കീഴിലുള്ള നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ കേരളത്തിലെ 119 ന്യൂ ജനറേഷൻ എൻജിനീയറിങ് കോളജുകളിൽ ‘A’ ഗ്രേഡ് നൽകി അംഗീകരിച്ച ആദ്യ സ്വാശ്രയ കോളജ് അമൽജ്യോതിയാണ്. സംസ്ഥാനത്തെ സ്വകാര്യ എൻജിനീയറിങ് കോളജുകളിൽ നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (NBA) അംഗീകാരം ആദ്യമായി നേടിയത് ഇവിടുത്തെ ഇലക്ട്രോണിക്സ് , ഇലക്ട്രിക്കൽ വിഭാഗങ്ങൾ ആയിരുന്നു. സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ എന്നീ വിഭാഗങ്ങൾ 2022 ൽ അക്രഡിറ്റേഷൻ നേടി. 2016-ൽ നടന്ന കേരളാ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രഥമ ടെക് ഫെസ്റ്റിനും കേരള ടെക്നോളജിക്കൽ കോൺഗ്രസിനും വേദിയായതും അമൽ ജ്യോതിക്ക് ലഭിച്ച അംഗീകാരങ്ങളാണ്.
ദീർഘവീക്ഷണമുള്ള നേതൃത്വം
സാങ്കേതിക വിദ്യാഭ്യാസരംഗത്തു മഹത്തായ സംഭാവനകൾ നൽകി അമൽജ്യോതി ദ്രുതഗതിയിൽ പ്രയാണം തുടരുമ്പോൾ അതിന് കരുത്തായി നിൽക്കുന്നത് ദീർഘവീക്ഷണവും സ്ഥൈര്യവും കൈമുതലാക്കിയ നേതൃത്വമാണ്. കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കലാണ് കോളജിന്റെ സ്ഥാപകനും പ്രഥമ രക്ഷാധികാരിയും. അദ്ദേഹത്തിന്റെ പിൻഗാമിയായ ബിഷപ്പ് മാർ ജോസ് പുളിക്കലാണ് ഇപ്പോഴത്തെ രക്ഷാധികാരി. രൂപതയുടെ മുൻവികാരി ജനറൽ ഫാ. ഡോ . മാത്യു പായിക്കാട്ട് മാനേജറായും ഫാ. റോബിൻ പട്ടറുകാലായിൽ അസി. മാനേജറായും തിരുവനന്തപുരം സി–ഡാക് ഡയറക്ടറായി വിരമിച്ച ഡോ. സെഡ്.വി. ളാകപ്പറമ്പിൽ ഡയറക്ടറായും എൻഐടി കാലിക്കറ്റ് ഇലക്ട്രോണിക്സ് വിഭാഗം മുൻ വകുപ്പ് മേധാവിയുമായിരുന്ന ഡോ. ലില്ലികുട്ടി ജേക്കബ് പ്രിൻസിപ്പലായും കോളജിന്റെ ഭരണ സാരഥ്യം വഹിക്കുന്നു. കർമനിരതരായ 230 അധ്യാപകരും 150 അനധ്യാപക ജീവനക്കാരും പിടിഎയും ഇവർക്ക് ശക്തമായ പിന്തുണയേകുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Amal Jyothi College of Engineering
Kanjirappally, Kottayam (District), Kerala, India, Pin – 686 518
Mobile (Office) : + 91 9072 66 1600
Website: www.amaljyothi.ac.in