ദേവാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിലേക്ക് എന്ന മുദ്രാവാക്യത്തിന് കേരള ചരിത്രത്തിന്റെ പഴക്കം :മുഖ്യമന്ത്രി പിണറായി വിജയൻ
മുണ്ടക്കയം : ദേവാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിലേക്ക് എന്ന മുദ്രാവാക്യത്തിന് ആധുനീക കേരള ചരിത്രത്തിന്റെ തന്നെ പഴക്കമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ട്രൈബൽ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ആദ്യത്തെ എയ്‌ഡഡ് കോളേജ് ആയ മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിന്റെയും, നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയിത്തം, തൊട്ടു കൂടായ്മ എന്നീ ദോഷകരമായ സാഹചര്യം നിലനിന്നിരുന്ന ഘട്ടത്തില്‍ അത് ദൂരീഹരിച്ചു സമൂഹത്തെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ യാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിയത്. ദേവാലയങ്ങളല്ല നമുക്കു വേണ്ടത് വിദ്യാലയങ്ങളാണന്നു ശ്രിനാരായണഗുരു നാടിനെ ഉദ്‌ബോധിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് ഐക്യ മലയരയ സഭ നാടിനു മാതൃകയാണന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആര്‍.ബിന്ദു അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ സ്റ്റാര്‍ട്ട് അപ് മിഷന്‍ ലോഞ്ചിങ് നിര്‍വഹിച്ചു. അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എ. മെറിറ്റ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ഇന്നവേഷന്‍ കൗണ്‍സില്‍ ലോഞ്ചിങ് പ്രൊഫ. ഡോ. സാബു തോമസും, എത്‌നിക് ക്ലബ്ബ് ഉദ്ഘാടനം മുന്‍ എം.എല്‍.എ.കെ.ജെ.തോമസ്സും നിര്‍വഹിച്ചു.