വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജപമാല റാലി നടത്തി.
പൊടിമറ്റം : പൊടിമറ്റം സെന്റ് ജോസഫ്സ് റോമൻ കത്തോലിക്കാ പള്ളി ഇടവകയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പൊടിമറ്റത്തു നിന്നും പറത്തോട്ടിലേക്ക് ജപമാല റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് വിശ്വാസികൾ ജപമാല ചൊല്ലിക്കൊണ്ട് റാലിയിൽ പങ്കെടുത്തു.
റാലി സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ.ജോസഫ് സജി പൂവത്തുകാട് ഫ്ലാഗ് ഓഫ് ചെയ്തു. റാലി പാറത്തോട് ജംഗഷനിൽ സമാപിച്ചു. റവ. ഫാ. വർഗീസ് ആലുങ്കൽ സമാപന സന്ദേശം നൽകി. ഫാ.പോൾ കാനപ്പള്ളി, ഫാ.ജിസ് ആനി ക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു. ഇടവക സമിതി സെക്രട്ടറി ബെന്നി പാമ്പാടിയിൽ, സാമ്പത്തിക സമിതി സെക്രട്ടറി ജോർജ് അരീക്കാട്ടിൽ,സിജോ പൊടിമറ്റം,ബാബു ബംഗ്ലാവുപറമ്പിൽ, മാർക്കോസ് പത്താശ്ശേരി, സാബു തൈപ്പറമ്പിൽ, ബിബിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.