പൂഞ്ഞാർ എംഎൽഎ പ്രതിഭാ പുരസ്‌കാരങ്ങൾ മന്ത്രി വി. എൻ വാസവൻ സമ്മാനിച്ചു

പൂഞ്ഞാർ എം.എൽ .എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി ഏർപ്പെടുത്തിയിട്ടുള്ള പ്രതിഭാ പുരസ്കാര വിതരണവും, 100% വിജയം നേടിയ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള എക്സലൻസ് അവാർഡ് വിതരണവും സംസ്ഥാന സഹകരണ – രജിസ്ട്രേഷൻ – സാംസ്കാരിക വകുപ്പ് മന്ത്രി വി. എൻ വാസവൻ നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ഡൊമിനിക്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീര ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ല കലക്ടർ കൃഷ്ണ തേജ IAS മുഖ്യപ്രഭാഷണം നടത്തി.

പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഷൻ ചെയർമാൻ ഒ.പി.എ. സലാം, കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്ക് ചെയർമാൻ ജോർജ്കുട്ടി ആഗസ്തി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ, കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ഫ്യൂച്ചർ സ്റ്റാർസ് എജ്യുക്കേഷൻ പ്രൊജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് അംഗം സാജൻ കുന്നത്ത്, പഞ്ചായത്ത് പ്രസിഡന്റു മാരായ ഡയസ് കോക്കാട്ട്, രേഖ ദാസ്, പി.എസ്.സജിമോൻ, തങ്കമ്മ ജോർജ് കുട്ടി, സന്ധ്യ വിനോദ്, ബിജി ജോർജ്, ഗീതാ നോബിൾ, ജോർജ് മാത്യു, കെ സി ജെയിംസ് എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂൾ മാനേജർമാർ, പ്രഥമാധ്യാപകർ, പി ടി എ പ്രസിഡന്റുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!