പ്രൊഫ. ലോപ്പസ് മാത്യു – കേരള കോൺഗ്രസ് (എം) കോട്ടയം ജില്ല പ്രസിഡന്റ്
കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് ആയി പ്രഫ. ലോപ്പസ് മാത്യുവിനെ തിരഞ്ഞെടുത്തു. കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന തിരഞ്ഞടുപ്പിൽ , സമവായത്തിലൂടെയാണ് ലോപ്പസ് മാത്യുവിനെ തിരഞ്ഞെടുത്തത്. കേരള കോൺഗ്രസ് എം തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ അവതരിപ്പിച്ച ഭാരവാഹി പാനലിന് പാർട്ടി പ്രതിനിധികളുടെ സമ്മേളനം അംഗീകാരം നൽകി. തുടർന്നാണ് ജില്ലാ പ്രസിഡന്റിന്റെ പേരിന് അംഗീകാരം നൽകിയത്.
പ്രൊഫ. ലോപ്പസ് മാത്യു, കെ. എസ്സ്. സിയിലൂടെയും യൂത്ത് ഫ്രണ്ടിലൂടെയും പ്രവർത്തിച്ച് കേരള കോൺഗ്രസ് ഭാരവാഹിയായ ആളാണ്. കെ. എസ്സ്. സി നിയോജക മണ്ഡലം പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ല സെക്രട്ടറി, ജില്ല പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, പാർട്ടി ജില്ല സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ഭാരവാഹിത്വത്തിൽ പ്രവർത്തിച്ച് വന്നയാളാണ്. പാലാ സെന്റ്. തോമസ് കോളേജിലും, അരുവിത്തുറ സെന്റ് ജോർജ് കോളേജിലും ഫിസിക്സ് അധ്യാപകനായി ജോലി ചെയ്ത ഇദ്ദേഹം അരുവിത്തുറ കോളേജിൽ ഫിസിക്സ് വിഭാഗം തലവനായിട്ടാണ് സർവീസിൽ നിന്നും വിരമിച്ചത്.
കോട്ടയം ജില്ല പഞ്ചായത്ത് മെംമ്പർ, എം. ജി യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് മെംമ്പർ, കൊച്ചിൻ യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് മെംമ്പർ, ഹയർ എഡ്യൂക്കേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെംമ്പർ, PSC അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച വാഗ്മിയും സംഘാടകനുമാണ് പ്രൊഫ. ലോപ്പസ് മാത്യു.
ചെയർമാൻ ജോസ് കെ മാണി എം.പി യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ,ചീഫ് വിപ്പ് പ്രൊഫ. എൻ ജയരാജ്, തോമസ് ചാഴിക്കാടൻ എം.പി, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, ജന സെക്രട്ടറി സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, പ്രൊഫ. ലോപ്പസ് മാത്യൂ, ബേബി ഉഴുത്തുവാൽ, വിജി .എം.തോമസ്, സക്കറിയാസ് കുതിരവേലി, ജോസഫ് ചമക്കാലാ, ജോസ് പുത്തൻകാല, ജോർജ് കുട്ടി ആഗസ്തി, വി.ടി.ജോസഫ്, ജേക്കബ് തോമസ് അരികുപുറം, തുടങ്ങിയവർ പ്രസംഗിച്ചു. പയസ് കുര്യൻ റിട്ടേണിംഗ് ഓഫീസറായിരുന്നു.