കാഞ്ഞിരപ്പള്ളി രൂപതാ പ്രതിനിധി സംഗമം മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: രൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സേവന വിഭാഗങ്ങളുടെയും രൂപതാതല ഭാരവാഹികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഗമം കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടത്തി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. രൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റത്തിലിന്റെ ആമുഖസന്ദേശം നടത്തി. ബിനോ പെരുന്തോട്ടം ആനുകാലിക വെല്ലുവിളികളെക്കുറിച്ച് വിഷയാവതരണം നടത്തി ചർച്ചയ്ക്ക് നേതൃത്വം നൽകി. മാർ ജോർജ് ആലഞ്ചേരിയോട് സമ്മേളനാംഗങ്ങൾ സംവദിച്ചു. രൂപതാ വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മോഡറേറ്ററായിരുന്നു. രൂപതാ മാതൃവേദി പ്രസിഡന്റ് ജിജി ജേക്കബ് പുളിയംകുന്നേൽ പ്രസംഗിച്ചു. വികാരി ജനറാൾ ഫാ. കുര്യൻ താമരശ്ശേരി, കത്തീഡ്രൽ വികാരി ആർച്ച്പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ, പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ തുടങ്ങിയർ പങ്കെടുത്തു.