പുതിയകാവിൽ ഭാഗവതസപ്താഹയജ്ഞം തുടങ്ങി 

 

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരി യജ്ഞശാലയിൽ ഭദ്രദീപം തെളിച്ചു. എൻ.എസ്.എസ്. പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ അധ്യക്ഷത വഹിച്ചു. ചെറുവള്ളി ചിത്സ്വരൂപ തീർഥപാദാശ്രമത്തിലെ സ്വാമി നരനാരായണാനന്ദ തീർഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വം പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി വി.ആർ.ആർ.കൈമൾ എന്നിവർ പങ്കെടുത്തു. യജ്ഞാചാര്യൻ മുംബൈ ചന്ദ്രശേഖര ശർമ ഭാഗവത മാഹാത്മപ്രഭാഷണം നടത്തി.

error: Content is protected !!