സാംസ്‌കാരിക സമ്മേളനം
പൊൻകുന്നം: കലാക്ഷേത്ര സാംസ്‌കാരിക സംഘം സാംസ്‌കാരിക സമ്മേളനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കലാക്ഷേത്ര പ്രസിഡന്റ് അഡ്വ. എം.എസ്.മോഹൻ അധ്യക്ഷത വഹിച്ചു.
അംഗം കെ.എൻ.പ്രസന്നകുമാറിന്റെ കൊറോണ കല്യാണം എന്ന ഓട്ടൻതുള്ളൽ പുസ്തകം പ്രകാശനം ചെയ്തു. മിനി സേതുനാഥ്, ബി.രവീന്ദ്രൻ നായർ, ഉഷാ ശ്രീകുമാർ, ശ്രീലത, സുമേഷ് ആൻഡ്രൂസ്, അഡ്വ. പി.സതീശ്‌ചന്ദ്രൻ നായർ, കുഴിമറ്റം ശശി, എസ്.ബിജു, പ്രദീപ് ഗോപി, സേവ്യർ മൂലകുന്ന്, കെ.രാജേന്ദ്രൻ, ശ്യാംബാബു എന്നിവർ പ്രസംഗിച്ചു.