അറ്റകുറ്റ പണികൾക്കായി കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡ് ഒക്ടോബർ പതിനൊന്നാം തീയതി മുതൽ പത്തൊമ്പതാം തീയതി വരെ അടച്ചിടും
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ബസ്റ്റാൻഡ് പതിനൊന്നാം തീയതി മുതൽ പത്തൊമ്പതാം തീയതി വരെ താൽക്കാലികമായി അടച്ചിടുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ബസ്റ്റാന്റിന്റെ പ്രവേശന കവാടത്തിങ്കൽ കോൺക്രീറ്റിംഗ് ജോലികൾ നടത്തേണ്ടതിനാൽ ആണ് ഒരാഴ്ചക്കാലം ബസ് സ്റ്റാന്റ് അടച്ചിടുന്നത്.
കാഞ്ഞിരപ്പള്ളി ദേശീയപാതയിൽ നിന്നു ബസ് സ്റ്റാൻഡിലേക്കും പുത്തനങ്ങാടിയിലേക്കും പ്രവേശിക്കുന്ന റോഡിൽ വൻ കുഴി രൂപപ്പെട്ടത് അപകട സാധ്യത വർധിപ്പിച്ചു .ബസുകൾ കുഴിയിൽ ചാടി അടിവശം ഇടിച്ചാണ് കടന്നു പോകുന്നത്. കാറുകളുടെ മുൻ ഭാഗം സ്ലാബിൽ ഇടിക്കുന്ന സ്ഥിതിയാണ്. പുത്തനങ്ങാടി യിലേക്കു പോകേണ്ട ചെറിയ വാഹനങ്ങൾക്കുകയറിപ്പോകാൻ കഴിയാത്ത വിധത്തിലാ ണ് കുഴി രൂപപ്പെട്ടത്. കുഴിയിൽ ചാടുന്ന ഓട്ടോറിക്ഷകൾ കയറി പോകണമെങ്കിൽ തള്ളിക്കയറ്റ ണം. കുഴിയിൽ ചാടാതെ ബസു കൾ വെട്ടിച്ചാൽ സമീപ കടകളുടെ ഭിത്തികളിൽ ഇടിക്കും.
റോഡിന്റെ വശങ്ങളിൽ സ്ലാബ് ഉയർന്നു നിൽക്കുന്നതും കാൽനട യാത്രികർക്കു ദുരിതമാണ്. ബസ് സ്റ്റാൻഡ് നവീകരണ പദ്ധതിയിൽ ഇത്തരം കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.