ഉപജില്ല ശാസ്ത്ര സാമൂഹിക ഗണിത പ്രവർത്തിപരിചയമേള : ആലോചനായോഗം നടത്തി
കാളകെട്ടി : ഒക്ടോബർ 19 ,20 തീയതികളിൽ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്‌കൂളിൽ വച്ച് നടത്തപ്പെടുന്ന ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര സാമൂഹിക ഗണിത പ്രവർത്തി പരിചയമേളയുമായി ബന്ധപ്പെട്ട തീരുമാനങ്ങളും, തയ്യാറെടുപ്പുകളും നടത്തുന്നതിനായി സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേലിന്റെ സാന്നിധ്യത്തിൽ ആലോചനയോഗം നടത്തപ്പെടുകയുണ്ടായി.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് .കെ .ആർ തങ്കപ്പൻ അധ്യക്ഷത വഹിച്ച പ്രസ്തുത സമ്മേളനം ഈരാറ്റുപേട്ട എ.ഇ.ഒ ഷംല ബീവി സി എം ഉദ്ഘാടനം ചെയ്തു. കാളകെട്ടി എഎംഎച്ച്എസ് എസ് പ്രിൻസിപ്പാൾ വിനോജി സി.ജെ സ്വാഗതം ആശംസിച്ചു. തദവസരത്തിൽ ഹെഡ്മിസ്ട്രസ് മേരി സിജെ, പി.ടി.എ പ്രസിഡന്റ് തോമസുകുട്ടി എം.ജെ, വിവിധ കമ്മറ്റികളുടെ ചെയർമാൻമാരായ വി ആർ അൻഷാദ്, വി എൻ രാജേഷ്, റാണി ടോമി, ബ്ലസി ബിനോയ്, ബിജു ചക്കാല, ബിജു പത്യാല തുടങ്ങിയവർ സംസാരിച്ചു