ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്ന്
ചാമംപതാൽ: ചാമംപതാൽ മിച്ചഭൂമി കോളനിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. എസ്ബിഐ ജംഗ്ഷൻ, കട്ടുപ്പാറ പടി, മിച്ചഭൂമി കോളനി, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമവും വൈദ്യുതി തകരാറും പരിഹരിക്കുവാൻ പുതിയ ട്രാൻസ്ഫോർമർ പ്രയോജനപ്പെടും. കെഎസ്ഇബി വാഴൂർ സെക്ഷൻ പരിധിയിലാണ് ഈ പ്രദേശങ്ങൾ.