കാ​​ഞ്ഞി​​ര​​പ്പ​​ള്ളി നി​​യ​​മ​​സ​​ഭാ സീ​​റ്റ്: വാ​​ർ​​ത്ത അ​​ടി​​സ്ഥാ​​ന​ര​​ഹി​​ത​​മെ​​ന്നു സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി

കോ​​ട്ട​​യം: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി നി​​യ​​മ​​സ​​ഭാ സീ​​റ്റ് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​മ്മി​​നു ന​​ൽ​​കി​​യെ​​ന്ന വാ​​ർ​​ത്ത അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​മാ​​ണെ​​ന്നു സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സി.​​കെ. ശ​​ശി​​ധ​​ര​​ൻ. 

ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ തെ​​റ്റി​​ദ്ധാ​​ര​​ണ പ​​ര​​ത്താ​​ൻ ബോ​​ധ​​പൂ​​ർ​​വം സൃ​​ഷ്ടി​​ക്കു​​ന്ന വാ​​ർ​​ത്ത​​ക​​ളാ​​ണ്. സി​​പി​​ഐ കാ​​ല​​ങ്ങ​​ളാ​​യി മ​​ത്സ​​രി​ക്കു​ന്ന സീ​​റ്റാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സീ​​റ്റ് വീ​​ട്ടു​​കൊ​​ടു​​ക്കേ​ണ്ടെ​​ന്നാ​​ണ് സി​​പി​​ഐ ജി​​ല്ലാ നേ​​തൃ​​ത്വ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം. ജ​​യ​​സാ​​ധ്യ​​ത​​യു​​ള്ള സീ​​റ്റാ​​ണ്. ഇ​​ക്കാ​​ര്യം സി​​പി​​ഐ സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ത്തെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. 

എ​​ൽ​​ഡി​​എ​​ഫി​​ൽ ഇ​​പ്പോ​​ൾ സീ​​റ്റു വി​​ഭ​​ജ​​ന ച​​ർ​​ച്ച​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. സീ​​റ്റു വി​​ഭ​​ജ​​ന കാ​​ര്യം വ​​രു​​ന്പോ​​ൾ സി​​പി​​ഐ​​യും എ​​ൽ​​ഡി​​എ​​ഫും ഉ​​ചി​​ത​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്നും സി.​കെ. ശ​​ശി​​ധ​​ര​​ൻ പ​​റ​​ഞ്ഞു. പാ​​ലാ സീ​​റ്റു സം​​ബ​​ന്ധി​​ച്ചു​​ള്ള വാ​​ർ​​ത്ത​​ക​​ളും ഊ​ഹാ​​പോ​​ഹ​​ങ്ങ​​ളാ​​ണെ​​ന്നും സി.​​കെ. ശ​​ശി​​ധ​​ര​​ൻ പ​​റ​​ഞ്ഞു.

error: Content is protected !!