പാറത്തോട് പഞ്ചായത്തിൽ മേൽത്തരം മുട്ടക്കോഴി വിതരണം നടത്തി

പാറത്തോട് : 2022 -2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാറത്തോട് ഗ്രാമ പഞ്ചായത്തിലെ 950 വനിതാ കുടുംബനാഥകൾക്ക് 5 കോഴി കുഞ്ഞുങ്ങളെ വീതം 5,70,000 /-രൂപ ചിലവഴിച്ച് മുന്തിയ ഇനം കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു തുടങ്ങി .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് വിതരണ ഉദ്‌ഘാടനം നിർവഹിച്ചു. അതോടെ കോട്ടയം ജില്ലയിൽ വളരെ വേഗത്തിൽ പദ്ധതി ആരംഭിച്ച പഞ്ചായത്തായി പാറത്തോട് ഗ്രാമ പഞ്ചായത്ത് മാറി.

വൈസ്പ്രസിഡന്‍റ് സിന്ധു മോഹനന്‍ , വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.ജോണിക്കുട്ടി മഠത്തിനകം, , ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.വിജയമ്മ വിജയലാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.അന്നമ്മ വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍മാരായ കെ പി സുജീലന്‍, റ്റി.രാജന്‍, കെ.കെ ശശികുമാര്‍, സോഫി ജോസഫ്, സുമിന അലിയാര്‍, അലിയാര്‍ കെ.യു, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ , ബീനാ ജോസഫ്, ജിജി ഫിലിപ്പ്, വെറ്റിനറി ഡോ. നെൽസൺ മാത്യു ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.അനൂപ് എന്‍ , എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു.

error: Content is protected !!