പ്രായം വെറുമൊരു നമ്പർ മാത്രം ..

കാഞ്ഞിരപ്പളളി എസ് ഡി കോളേജിൽ നിന്നും റിട്ടയർ ചെയ്ത ഫിസിക്സ് പ്രൊഫസർ ഡെന്നിസ് മൈക്കിൾ, കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിനി ഒൻപതാം ക്ലാസ്സുകാരി സാന്ദ്ര ജിയോയ്ക്കൊപ്പം ചേർന്നു സ്നേഹസംഗമം പരിപാടിയിൽ പാടിയ “അകലെ അകലെ.. നീലാകാശം ..” എന്ന ഗാനം ഏറെ പ്രശംസ പിടിച്ചുപറ്റി. അവർ തമ്മിൽ അൻപത് വയസ്സിന് മുകളിൽ പ്രായ വ്യത്യാസം ഉണ്ടെകിലും ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത് .

14 വയസ്സിനുള്ളിൽ 45 – ൽ അധികം ആൽബങ്ങളിൽ പാടിയിട്ടുള്ള സാന്ദ്ര ജിയോ നിരവധി ടിവി ഷോകളിലും പങ്കെടുത്തിട്ടുണ്ട് . രണ്ട് സിനിമകളുടെ പിന്നണിയിൽ പാടിയിട്ടുള്ള സാന്ദ്ര, പ്രസിദ്ധ കീബോർഡ് ആർട്ടിസ്‌റ് ആയ കപ്പാട് അധികാരത്ത് ജിയോയുടെ മകളാണ്.

കാഞ്ഞിരപ്പള്ളി പ്രദേശത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ “സ്വന്തം കലാകാരൻമാർ ” എന്ന സംഘടനയുടെ സ്നേഹസംഗമം പരിപാടി കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്നു. പഴയിടം മുരളി, കൃഷ്‌ണകുട്ടി തലവടി, ഷൈൻ ആന്റണി മടുക്കക്കുഴി, സിബി മൈക്കിൾ, കെ ബി അജിത്കുമാർ ചെറുവള്ളി, റോയി പാട്ടത്തിൽ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!