KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറും സ്വകാര്യബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു, ഭർത്താവിനും മകൾക്കും പരിക്ക്

പൊൻകുന്നം :ദേശീയപാതയിൽ കൊടുങ്ങൂരിന് സമീപം കാറും സ്വകാര്യബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു, ഭർത്താവിനും മകൾക്കും പരിക്ക്.
കുമളി അണക്കര ഏഴാംമൈൽ സ്വദേശി കുറ്റിക്കാട്ട് സെബാസ്റ്റ്യന്റെ ഭാര്യ ലാലി (58)യാണ് മരിച്ചത്. കാറോടിച്ചിരുന്ന ഭർത്താവ്
സെബാസ്റ്റ്യൻ (59) മകൾ ഗ്രീഷ്മ (27) എന്നിവർക്ക് പരിക്കേറ്റു.
ഇവരെ കൊടുങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴരയോടെ ആശുപത്രിയിൽ വച്ചാണ് ലാലി മരിച്ചത് .

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ മമ്പുഴ വളവിലായിരുന്നു അപകടം. കുമളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാരാണ് കാർ യാത്രികരെ ആശുപത്രിയിലാക്കിയത്. പളളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഗ്രീഷ്മയെ കൂടാതെ ലാലിക്ക് ഹർഷ എന്നൊരു മകൾ കൂടിയുണ്ട്.

error: Content is protected !!