സ്നേഹഭവനത്തിന്റെ നിർമ്മാണത്തിന് എ.കെ.ജെ.എം. സ്കൂൾ ഒരുലക്ഷം രൂപ സംഭാവന നൽകി

കാഞ്ഞിരപ്പള്ളി. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കാഞ്ഞിരപ്പള്ളി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പുഞ്ചവയലിൽ നിർമിക്കുന്ന സ്നേഹഭവനത്തിന് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ രക്ഷിതാക്കൾ ഒരുലക്ഷം രൂപ സംഭാവന നൽകി.
എ.കെ.ജെ.എം. സ്‌കൂളിൽ നടന്ന ചടങ്ങിൽ വച്ച് കേരള ഗവണ്മെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം.ൽ.എ. യും, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കാഞ്ഞിരപ്പള്ളി ജില്ലാ അസോസിയേഷൻ പ്രെസിഡന്റുമായ ഡോ. എൻ. ജയരാജ്, എ.കെ.ജെ,എം. സ്കൂൾ പ്രിൻസിപ്പാൾ ഫാ. അഗസ്റ്റിൻ പീടികമല എസ്.ജെ യിൽനിന്നും സംഭാവന ഏറ്റു വാങ്ങി.

ചിറക്കടവ് ഗ്രാമ പഞ്ചായത്ത് മെമ്പർ ആന്റണി മാർട്ടിൻ, സ്കൗട്ട് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ പി.എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ജോജോ ജോസഫ്, ജെയിംസ് പി ജോൺ, എൽ.പി. കോഓർഡിനേറ്റർ മായാ മാത്യു, സ്റ്റാഫ് സെക്രട്ടറി സുരേഷ്ബാബു എം.എൻ. എന്നിവർ സന്നിഹിതരായിരുന്നു. ഫാ. വിൽസൺ പുതുശ്ശേരി എസ്.ജെ., കെ.സി. ജോൺ, ലതിക റ്റി.കെ., ബീന കുര്യൻ, സുപ്രഭാകുമാരി, സി. പുഷ്പ എസ്.എച്ച്., സി. ആനീസ് എസ്.എച്ച് എന്നീ സ്കൗട്ട്, ഗൈഡ് അധ്യാപകരാണ് ഈ സംഭാവന സ്വരൂപിക്കുന്നതിനു നേതൃത്വം നൽകിയത്

error: Content is protected !!