കൊടുകുത്തിയിൽ നിയന്ത്രണം വിട്ട കാർ വീട് ഇടിച്ചു തകർത്ത് കുഴിയിലേക്ക് മറിഞ്ഞു

മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയിൽ പതിവായി അപകടങ്ങൾ നടക്കാറുള്ള കൊടുകുത്തിക്ക് സമീപമുള്ള ചാമപ്പാറ വളവിൽ നിയന്ത്രണം വിട്ട കാർ റോഡിന്റെ വശത്തെ വീട്ടിലേക്ക് ഇടിച്ചു കയറി വീട് തകർത്ത് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വീട്ടിലേക്ക് ഇടിച്ചുകയറിയപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന വീട്ടുടമസ്ഥ തലനാരീഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

കുമളിയിൽ നിന്നും പത്തനംതിട്ടയ്ക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട പ്രാക്കാനം സ്വദേശികളായ റോസമ്മ അലക്സ്(69), ജയ്ദീൻ അലക്സ് (9), പി. റ്റി അലക്സ് (69), ഇ.ഐ തോമസ് (45), റെയ്നി അലക്സ് (40) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊടുകുത്തി പുതുപ്പറമ്പിൽ പി.കെ പുഷ്‌പ്പയുടെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. അപകടം നടക്കുമ്പോൾ പുഷ്പ്പ വീട്ടിൽ ഉണ്ടായിരുന്നു. തലനാരീഴയ്ക്കാണ് ഇവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കാർ ഇടിച്ചു കയറിയതിനെ തുടർന്ന് ഇവരുടെ വീട് ഭാഗികമായി തകർന്നു. രണ്ടാഴ്ച്ച മുമ്പാണ് ഇവരുടെ വീടിന്റെ നവീകരണം നടത്തിയത്. മുൻപും നിരവധി തവണ ഈ വീട്ടിലേക്ക് വാഹനങ്ങൾ ഇടിച്ചു കയറി വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.

error: Content is protected !!