കാഞ്ഞിരപ്പള്ളിയിൽ പി.എഫ്. ഐ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളിയിൽ പി.എഫ്. ഐ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്തി. പിഎഫ്ഐ രണ്ടാം നിര നേതാക്കളെ തേടി സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡ്ന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളിയിലും റെയ്ഡ് നടത്തിയത്.
ഡൽഹിയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള എൻ.ഐ.എ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തിയത്.

കാഞ്ഞിരപ്പള്ളി പട്ടിമറ്റം, കല്ലോലിയില്‍ സുനീർ മൗലവിയുടെ വീട്ടിലാണ് അഞ്ച് മണിക്കൂര്‍ നീണ്ട റെയ്ഡ് നടന്നത്.. പുലര്‍ച്ചെ നാല് മണി മുതലാണ് പരിശോധന ആരംഭിച്ചത്. രാവിലെ എട്ടരവരെ റെയ്ഡ് നീണ്ടു നിന്നു.

കേരളാ പൊലീസിന്റെ സാന്നിധ്യത്തിലാണ് എന്‍ഐഎ റെയ്ഡ്. പോപ്പുലര്‍ഫ്‌റണ്ടിന്റെ കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു സുനീര്‍ മൗലവി. സുനീര്‍മൗലവി രണ്ടാഴ്ചക്ക് മുമ്പാണ് ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലെത്തിയത്.

പിഎഫ്ഐ രണ്ടാം നിര നേതാക്കളെ തേടി സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത് .
പിഎഫ്ഐക്ക് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും എന്‍ഐഎ തിരയുന്നുണ്ട്. ഡൽഹിയിൽനിന്നെത്തിയ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള എന്‍ഐഎ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. പരിശോധനകൾക്ക് കേരള പൊലീസിന്റെ സഹായവും തേടിയിരുന്നു.

പിഎഫ്ഐയുടെ പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളും സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടാണു റെയ്ഡെന്നാണു സൂചന. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി കണ്ടെത്തി.

error: Content is protected !!