റോഡിന് കുറുകെ മരംവീണു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ കൂവപ്പള്ളി മലബാർ കവലയിൽ റോഡിന് കുറകെ മരം കടപുഴകിവീണു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരേയോടെയാണ് മരംവീണത്. ബസ് എത്തുന്നതിന് തൊട്ട് മുൻപാണ്‌ സംഭവം. മറ്റ് വാഹനങ്ങൾ ഈ സമയം എത്താതിരുന്നതിനാൽ വൻ അപകടം ഒഴിവാഴി. ശക്തമായിപെയ്ത മഴയ്ക്ക് ശേഷമാണ് മരം ഒടിഞ്ഞ് വീണത്. റോഡിൽ 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനാ അംഗങ്ങൾ മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

കാലങ്ങളായി കേടായി ഇലപൊഴിഞ്ഞ് അപകടഭീഷണി ഉയർത്തിനിന്നിരുന്ന മരമാണെന്നും വെട്ടിനീക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാർ ആരോപിച്ചു. സമീപ പ്രദേശങ്ങളിലും അപകട ഭീഷണി ഉയർത്തി മരങ്ങൾ റോഡിലേക്ക് നിൽപുണ്ട്. ഇവ മുറിച്ച് നീക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Kply news band

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!