കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കവേ മരണപെട്ടയാളുടെ സംസ്ക്കാരം സി പി ഐ എം – ഡിവൈഎഫ് പ്രവർത്തകർ നടത്തി.

കാഞ്ഞിരപ്പള്ളി: കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കവേ മരണപ്പെട്ട ഗൃഹനാഥന്റെ സംസ്ക്കാരം സി പി ഐ എം – ഡിവൈഎഫ് പ്രവർത്തകർ നടത്തി. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച കാഞ്ഞിരപ്പള്ളി തുമ്പമട പോടന്നൂർ പി കെ സജി ( 52) യുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ക്കരിച്ചു. .

സി പി ഐ എം കാഞ്ഞിരപള്ളി നോർത്ത് ലോക്കൽ സെക്രട്ടറി വി ജി ഗോപീകൃഷ്ണൻ, എൽ സി അംഗം ടി എൽ. സുധീഷ്, ഡിവൈഎഫ്ഐ നേതാക്കളായ ബിനു തുമ്പമട, പ്രദീപ് (മണികുട്ടൻ) എന്നിവർക്കൊപ്പം അഭയം പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകരും ചേർന്ന് ബന്ധുക്കളുടെ അനുമതിയോടെ സംസക്കാര ചടങ്ങുകൾ ഏറ്റെടുത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തുകയായിരുന്നു….
ലീലാമ്മയാണ് സജിയുടെ ഭാര്യ. മക്കൾ: അരവിന്ദ്, അഭിജിത്ത്, ആര്യ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!