പാറത്തോട് പഞ്ചായത്തിലെ വികസ സ്വപ്‌നങ്ങൾ
പാറത്തോട്: കുടിവെള്ളം, ഭവന പദ്ധതികള്‍, മാലിന്യ സംസ്‌കരണം, ജല സ്രോതസുകളുടെ സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം വൈസ് പ്രസിഡന്റ് സിന്ധു മോഹനന്‍ എന്നിവര്‍ അറിയിച്ചു. മീഡിയാ സെന്ററില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ഗ്രാമപഞ്ചായത്ത് പരിതിയില്‍ നിരവധി പേര്‍ വീടില്ലാതെ കഴിയുന്ന കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് സുരക്ഷിതമായി കഴിയുന്നതിന് വീട് നിര്‍മിച്ച് നല്‍കുന്നതിന് എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി മുഖ്യപരിഗണന നല്‍കും. കാര്‍ഷിക മേഖലയുമായി കൂടുതല്‍ ബന്ധപ്പെട്ട് കിടക്കുന്ന ഗ്രാമപഞ്ചായത്താണ് പാറത്തോട്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ 26ാം മൈലില്‍ പൊതു ശൗചാലയം നിര്‍മിക്കും. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് കോഴി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന പ്ലാന്റ് സ്ഥാപിക്കും. മേഖലയിലെ പല പാതയോരങ്ങളിലും പറമ്പുകളിലും കോഴി മാലിന്യങ്ങള്‍ തള്ളുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്. കൂടിവെള്ള ക്ഷാം രൂക്ഷമായ മേഖലയില്‍ ജലജീവന്‍ പദ്ധതിയിലുടെ കൂടിവെള്ളമെത്തിക്കും. കോതാമല, പാലപ്ര, പറത്താനം മേഖലകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും. ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കും.
വവിധ ആവിശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ക്ക് കാലതാമസമെടുക്കാതെ എളുപ്പത്തില്‍ കാര്യങ്ങള്‍ നടത്തി മടങ്ങുവാനുള്ള സംവീധാനം ഏര്‍പ്പെടുത്തും. അങ്കണവാടികളുടെയും വനിതാ തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം സജീവമാക്കുമെന്നും ഇരുവരും അറിയിച്ചു.