പഴയിടം സെന്റ് മൈക്കിൾസ് ഇടവക ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു
പഴയിടം: നൂറ് വർഷങ്ങൾക്ക് മുന്പ് പഴയിടത്ത് കുടിയേറിയ വിശ്വാസ സമൂഹം അവരുടെ ജീവിതപ്രാരാപ്ദങ്ങളോടൊപ്പം തന്നെ വിശ്വാസതീക്ഷ്ണതയിൽ പ്രവർത്തിച്ച് മുന്നേറുവാൻ കാണിച്ച ജാഗ്രതയാണ് ശതാബ്ദി ജൂബിലിയുടെ വലിയ സന്തോഷമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ . പഴയിടം സെന്റ് മൈക്കിൾസ് ഇടവക ശതാബ്ദി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ശതാബ്ദി സ്മാരക ഭവന സമർപ്പണവും അദ്ദേഹം നിർവഹിച്ചു.
പഴയിടം സെന്റ് മൈക്കിൾസ് ഇടവകയുടെ ശതാബ്ദി അഭിമാനകരമായ നിമിഷമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. ഒരു ദേവാലയം സ്ഥാപിതമാകുന്നത് ദൈവത്തിന്‍റെ കൃപവാരം നിറയുന്നതിന്‍റെ അടയാളമാണ്. ഒരു പ്രകാശഗോപുരം തന്നെയാണ് ഈ ദേവാലയമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു. ഇടവക ഡയറക്ടറി പ്രകാശനവും മാർ ജോസ് പുളിക്കൽ നിർവഹിച്ചു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഇടവക ചരിത്രം യുട്യൂബ് പ്രകാശനവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടവക വെബ്സൈറ്റ് പ്രകാശനവും വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം ഉപഹാരസമർണവും നിർവഹിച്ചു.
വികാരി ഫാ. ജോസഫ് പാലത്തിങ്കൽ, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജെയിംസ് പി. സൈമൺ, സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എമേഴ്സൺ ദേവസ്യ, പഞ്ചായത്തംഗങ്ങളായ എ.ആർ. രാജപ്പൻനായർ, മോളി മൈക്കിൾ, എസ്എച്ച് പ്രൊവിൻഷ്യാൾ സിസ്റ്റർ മേരി ഫിലിപ്പ് എസ്എച്ച്, പോൾ ആന്‍റണി തോന്പുന്നയിൽ, തോമസ് വർഗീസ് ഓണയാത്തുംകുഴിയിൽ എന്നിവർ പ്രസംഗിച്ചു.
പഴയിടം ദേവാലയത്തിന് സ്ഥലം നൽകിയ ചെറുവള്ളി വടക്കേടത്ത് കുടുംബാംഗം വി.കെ. രാജപ്പൻ നായർ, ദീപിക സ്പെഷൽ കറസ്പോണ്ടന്‍റ് റെജി ജോസഫ് പുല്ലുതുരുത്തിയിൽ, അന്പത് വർഷം പൂർത്തിയാക്കിയ ദേവാലയ ഗാനശുശ്രൂഷകൻ സിബി മൈക്കിൾ പള്ളപ്പുറത്തുശേരി, സിസ്റ്റർ ജോസഫാ കക്കല്ലിൽ എസ്എച്ച് എന്നിവരെ യോഗത്തിൽ ആദരിച്ചു.