നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

പൊൻകുന്നം : മാന്തറ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പൊൻകുന്നം മഞ്ഞാവ് തൊമ്മിത്താഴെ പി.ടി.തങ്കപ്പന്റെയും രാജമ്മയുടെയും മകനായ പി.ടി.രതീഷ് (39) മരണപെട്ടു . ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചിറ്റാട്ട് ഷാപ്പുപടിക്ക് സമീപം ആയിരുന്നു അപകടം.

അപകടത്തെ തുടർന്ന് രതീഷ് മറിഞ്ഞ ഓട്ടോക്കടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രതീഷ് മരണപ്പെട്ടു. പെയിന്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. . മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. പൊൻകുന്നം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഭാര്യ: ആശ.
മക്കൾ: അഭിനവ്, അഭിഷേക്, അമയ (മൂവരും പൊൻകുന്നം എസ്.ഡി.യു.പി.സ്‌കൂൾ വിദ്യാർത്ഥികളാണ്).

error: Content is protected !!