കണമല പമ്പാനദിയിൽ കുട്ടിക്കൊമ്പന്റെ വിളയാട്ടം.


കണമല :  പമ്പാനദിക്കരയിൽ ദിവസങ്ങളായി കുട്ടിക്കൊമ്പന്റെ വിളയാട്ടം.  കൃഷി നശിപ്പിക്കുകയും പമ്പയാറ്റിൽ നീരാടുകയുമാണ് കുട്ടിയാനയുടെ വിനോദം.

പത്തനംതിട്ട ജില്ലയുടെ ഭാഗത്തുനിന്നും പമ്പയാർ കടന്ന് കോട്ടയം ജില്ലയുടെ പാറക്കടവ് ഭാഗത്തുള്ള പറമ്പുകളിലാണ് ആദ്യം മുതൽ കുട്ടിക്കൊമ്പൻ നിലയുറപ്പിച്ചത് .  വാഴ, കമുക് ഉൾപ്പടെ കുട്ടിക്കൊമ്പന് ഇഷ്ടഭഷണമായിരിക്കുകയാണ്. വ്യാപകമായി കൃഷികൾ നശിപ്പിച്ചതോടെ നാട്ടുകാർ വനപാലകരെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. നാട്ടുകാർ  ബഹളം വച്ച് ഓടിച്ചാലും ഇഷ്ടഭക്ഷണം തേടി  വീണ്ടും പമ്പയാർ കടന്ന് എത്തുകയാണ് കുട്ടിയാന.

error: Content is protected !!