KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഡ്വ. ശുഭേഷ് സുധാകരൻ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

എരുമേലി ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ അഡ്വ. ശുഭേഷ് സുധാകരൻ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ. പ്രതിനിധിയാണ്.

8 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശുഭേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ശുഭേഷ് സുധാകരന് 14 വോട്ടും, യുഡിഎഫിലെ ജോസ് മോൻ മുണ്ടയ്ക്കലിന് 6 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

റ്റി.എസ്. ശരത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വരണാധികാരിയായിരുന്നു.

error: Content is protected !!