അക്കരപ്പള്ളി തിരുനാൾ സമാപിച്ചു

അക്കരപ്പള്ളി തിരുനാൾ : സമാപന കൊടിയിറക്ക് ചടങ്ങിന്റെ ദൃശ്യങ്ങൾ ..

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അക്കരയമ്മേ,..
രോഗികളുടെ മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസേ,
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ..

അക്കരപ്പള്ളി തിരുനാൾ സമാപിച്ചു

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് കത്തീഡ്രലിലും, മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മരിയൻ തീർത്ഥാടനകേന്ദ്രമായ പഴയപള്ളിയിലുമായി നടന്നുവന്നിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡോമിനിക്കിന്റെ യും, വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ സമാപിച്ചു.

തിരുനാൾ സമാപന ദിനമായ ജനുവരി 31 ന് വൈകുന്നേരം നാലരയ്ക്ക് മുൻ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു . തുടർന്ന് അക്കരപ്പള്ളിയുടെ കുരിശടി ചുറ്റി പ്രദക്ഷിണം നടന്നു . അതിനു ശേഷം ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കൽ കൊടിയിറക്ക് നിർവഹിച്ചതോടെ പ്രസിദ്ധമായ അക്കരപ്പള്ളി തിരുനാളിന് സമാപനമായി .

ജനുവരി 30 ന് കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റിയുള്ള ആഘോഷമായ പട്ടണപ്രദക്ഷിണത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത് . കോവിഡ് നിയന്ത്രണങ്ങൾ മൂലം ഏതാനും വർഷങ്ങൾ മുടങ്ങിയതിന് ശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ വിശ്വാസികളുടെ വൻ പങ്കാളിത്തത്തിനാണ് കാഞ്ഞിരപ്പള്ളി സാക്ഷ്യം വഹിച്ചത് .

കാഞ്ഞിരപ്പള്ളി ചിറ്റാറിന്റെ തീരത്ത് തലയുയർത്തി നിൽക്കുന്ന പരിശുദ്ധ കന്യാമാതാവിന്റെ നാമത്തിലുള്ള അക്കരപ്പള്ളി, പ്രദേശത്തെ വിശ്വാസ സമൂഹത്തിന്റെ അഭയസ്ഥാനവും, ആശാകേന്ദ്രവുമാണ്. ഇടതടവില്ലാതെ രാവും പകലും എല്ലാ സമയങ്ങളിലും ഭക്തജ നപ്രവാഹം കൊണ്ട് നിറഞ്ഞു നിൽക്കുന്ന അപൂർവ്വം ദേവാലയങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി.

കാഞ്ഞിരപ്പള്ളിയുടെ ചരിത്രവും വിശ്വാസവും പൗരാണികത്വവും നിറഞ്ഞു നിൽക്കുന്ന ആത്മീയ കേന്ദ്രമാണ് പഴയപള്ളി. പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ യാചിച്ച് ദിവസവും അമ്മയുടെ അരികിലേക്ക് ഓടിയെത്തുന്ന നാനാജാതി മതസ്ഥർക്ക് അഭയവും സംരക്ഷണവും ആശ്രയവുമാണ് പഴയപള്ളി . വിളിച്ചാൽ വിളി കേൾക്കുന്ന, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മയുടെ അടുക്കൽ എത്തുന്നവർ ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ച്, അനുഗ്രഹത്തോടെ, സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ച പതിവാണ് .

നിഷ്കളങ്കമായ ഓരോ വിളിക്കും കാലവിളമ്പം കൂടാതെ അക്കരയമ്മ പ്രത്യുത്തരം നൽകുന്നു എന്ന് നിരവധിപേർ സാക്ഷ്യപ്പെടുത്തുന്നു . . അതുകൊണ്ടുതന്നെ വർണ്ണ വർഗ്ഗ വ്യത്യാസങ്ങൾ ഇല്ലാതെ നാനാജാതി മതസ്ഥരായ നിരാവധിപേർ അക്കരയമ്മയുടെ സവിധത്തിലേക്ക് തിരുനാൾ ദിവസങ്ങളിൽ തീർത്ഥയാത്ര നടത്തുകയും, നോയമ്പ് നോറ്റ്, ജീവിതനവീകരണ പ്രതിജ്ഞ എടുത്ത്, നീന്തു നേർച്ചയും നടത്തി, തിരി കത്തിച്ചും, വിളക്കിൽ എണ്ണ പകർന്നും, നേർച്ചകാഴ്ചകൾ സമർപ്പിച്ചും സ്വയം പവിത്രീകരിക്കപ്പെടുന്നു.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിലെ തിരുനാളുകളിൽ പങ്കെടുക്കാൻ പതിവായി എത്തുന്ന നാനാജാതി മതസ്ഥർ, തങ്ങളുടെ ഉദിഷ്ഠ കാര്യങ്ങൾ സാധിച്ചു തന്നതിന് മാതാവിന് നന്ദിയേകി, നേർച്ചകാഴ്ചകൾ അർപ്പിച്ചാണ് മടങ്ങുന്നത്. പ്രത്യേകമായി കാർഷിക വിളകളും, നടീൽ ഫലങ്ങളും , വളർത്തു മൃഗങ്ങളെയും അക്കരയമ്മയ്ക്ക് വിശ്വാസികൾ കാഴ്ചവയ്ക്കുന്നു. ഇതുകൂടാതെ, പൊതിച്ചോറും, പായസവും, നേർച്ചകഞ്ഞിയും നേർച്ചകളിൽ പ്രധാനപ്പെട്ടവയാണ്.

ഭക്തജനങ്ങൾ തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിസൂചകമായി നാരങ്ങാമാല, ഏലക്കാമാല, പൂമാല, സ്വർണ്ണാഭരങ്ങൾ മുതലായവയും അക്കരയമ്മയ്ക്ക് ഭക്തിപൂർവ്വം സമർപ്പിക്കുന്നു. ഭക്തസ്ത്രീകൾ തങ്ങളുടെ ജീവിതവിശുദ്ധിക്കായി അരി വറുത്തത്, നേർച്ചയപ്പം തുടങ്ങിയവയും അക്കരയമ്മയ്ക്ക് മുൻപിൽ സമർപ്പിക്കാറുണ്ട്.

തങ്ങളുടെ വിഷമങ്ങൾ പങ്കുവയ്ക്കുവാനുള്ള ഒരു അത്താണിയായി ഭക്തജനങ്ങൾ അക്കരയമ്മയെ കാണുന്നു. പള്ളിയുടെ ഉള്ളിൽ പ്രാർത്ഥനാപൂർവ്വം അക്കരയമ്മയുടെ മുഖത്തേക്ക് നോക്കി മണിക്കൂറുകളോളം നിർവൃതിയോടെ ഇരിക്കുന്ന നിരവധിപേരെ പതിവായി കാണുവാൻ സാധിക്കും.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ രോഗികളുടെ മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം സ്ഥാപിച്ചതായി പറയപ്പെടുന്നു. കാഞ്ഞിരപ്പള്ളിയിൽ പഴയകാലത്ത് ഉണ്ടായ അത്യുഗ്രമായ വസൂരി വസന്തയ്ക്ക് ശമനമുണ്ടായത് വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുസ്വരൂപം കാഞ്ഞിരപ്പള്ളിയിലെ തെരുവുകളിലൂടെ പ്രദക്ഷിണം നടത്തിയപ്പോഴായിരുന്നു. ഇപ്പോഴും ആ ഭക്ത കൃത്യം ആണ്ടുതോറും ജനുവരി മാസത്തിൽ വിശ്വാസികൾ ഭക്ത്യാദരപൂർവ്വം ആഘോഷമായി നടത്തിവരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി പട്ടണത്തിൽ കൂടി നടക്കുന്ന ആഘോഷമായ തിരുനാൾ പട്ടണപ്രദക്ഷിണം. തങ്ങളുടെ വേദനകളും, വ്യാധികളും, രോഗങ്ങളും , ദുരിതങ്ങളും മാറ്റി തരുവാൻ ദൈവത്തോട് മാധ്യസ്ഥം വഹിക്കണമേയെന്ന് വിശുദ്ധ സെബാസ്ത്യാനോസിനോട് തദവസരത്തിൽ വിശ്വാസികൾ പ്രാർത്ഥിക്കുന്നു.

“വിളിച്ചാൽ വിളികേൾക്കുന്ന, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അക്കരയമ്മ” എന്ന ഭക്തജനങ്ങൾ ഏറ്റുപറയുമ്പോൾ അത് ഈ നാടിന്റെ മുക്കിലും മൂലയിലും പ്രതിധ്വനിച്ച് പരിശുദ്ധ കന്യാമറിയം എന്ന അക്കരയമ്മ വിശ്വാസികളുടെ പ്രത്യാശയായും, കഞ്ഞിരപ്പള്ളിയുടെ ആശാകേന്ദ്രമായും, ദീപസ്തംഭമായും നൂറ്റാണ്ടുകളായി അനുഗ്രഹ പൂമഴ പൊഴിയിച്ചുകൊണ്ട് നിലകൊണ്ടുവരുന്നു.

ആരംഭിക്കും .

ഉണ്ടായിരിക്കും. മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വൈകുന്നേരം 4.30 നുള്ള വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് 6.30 ന് തിരുനാൾ പ്രദക്ഷിണം നടക്കും. അതിനു ശേഷം കൊടിയിറക്കുന്നതോടെ തിരുനാളിന് സമാപനം ആകും.

ജനുവരി 25 മുതൽ 31 വരെ തീയതികളിൽ ആഘോഷിക്കുകയാണ്.

ഇന്ന് വൈകുന്നേരം 4.30 ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ പഴയപ്പള്ളിയിൽ പരിശുദ്ധ കുർബാന അർപ്പിക്കും. 4.30 ന് പുളിമാവിൽ നിന്നും ആരംഭിക്കുന്ന കഴുന്ന് പ്രദക്ഷിണം 6.15 ന് പഴയപള്ളിയിൽ എത്തും . പുതിയതായി പണികഴിപ്പിച്ചിട്ടുള്ള പാലത്തിലൂടെയാണ് കഴുന്ന് പ്രദക്ഷിണം പള്ളിയിലേക്ക് പ്രവേശിക്കുന്നത് . തുടർന്ന് കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റിയുള്ള ആഘോഷമായ പട്ടണപ്രദക്ഷിണം ആരംഭിക്കും .

ആയിരക്കണക്കിന് ഭക്തജനങ്ങൾ തിരുനാൾ പ്രദക്ഷിണത്തിൽ പങ്കെടുക്കും . പ്രദക്ഷിണവീഥിയിൽ പ്രാർത്ഥഭരിതയായി ആയിരങ്ങൾ കാത്തുനിൽക്കും. പ്രദക്ഷിണ വീഥിയിൽ പല സ്ഥലങ്ങളിലും വിശ്വാസികളും സംഘടനകളും തിരുരൂപത്തെ ആദരിക്കും. പ്രദക്ഷിണത്തെ വരവേൽക്കുവാൻ കാഞ്ഞിരപ്പള്ളി പട്ടണം അണിഞ്ഞൊരുങ്ങി കഴിഞ്ഞു.

കാഞ്ഞിരപ്പള്ളി പട്ടണം ചുറ്റി നടക്കുന്ന തിരുനാൾ പ്രദക്ഷിണം പഴയപള്ളിയിൽ തിരികെ എത്തിയതിന് ശേഷം ആകാശവിസ്മയം നടക്കും.

തിരുനാൾ സമാപന ദിനമായ നാളെ രാവിലെ 5.00 നും , 6.30 നും , 9 നും , 12.00 നും വൈകുന്നേരം 4.30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വൈകുന്നേരം 4.30 നുള്ള വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് 6.30 ന് തിരുനാൾ പ്രദക്ഷിണം നടക്കും. അതിനു ശേഷം കൊടിയിറക്കുന്നതോടെ തിരുനാളിന് സമാപനം ആകും.

ഭക്തജനങ്ങൾക്ക് പഴയപള്ളിയിൽ എത്തി കഴുന്ന്, സമർപ്പണം എന്നീ നേർച്ചകൾ നടത്തുന്നതി നുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. കെ.കെ. റോഡിൽനിന്നും പുതിയ പാലത്തിലൂടെ ഭക്തജനങ്ങൾക്ക് പഴയപള്ളിയിൽ എത്തിച്ചേരാവുന്നതാണ്.

തിരുന്നാളിന്റെ വിജയത്തിനായി ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കൽ, അസിസ്റ്റന്റ് വികാരിമാരായ .ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, ഫാ. ജോസ് വൈപ്പം മഠം, ഫാ. ജോർജ് കുഴിപ്പള്ളിൽ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ ജോസ് എത്തൂക്കുന്നേൽ, ഔസേപ്പച്ചൻ മണ്ണംപ്ലാക്കൽ, പാപ്പച്ചൻ കരിമ്പനാൽ, ജോസഫ് മൈക്കിൾ കരിപ്പാപറമ്പിൽ, ഷാജി പുൽപ്പേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

ഇന്നത്തെ പ്രദക്ഷിണം പരിശുദ്ധ കുർബാനയ്ക്ക് ശേഷം, പഴയപള്ളിയിൽ നിന്നും ഇറങ്ങി, പാലത്തിലൂടെ ചിറ്റാർ പുഴയുടെ അക്കരെയെത്തി, തുടർന്ന് സെന്റ് മേരീസ് സ്‌കൂളിന്റെ അരികിലൂടെ , കത്തീഡ്രൽ പള്ളി ചുറ്റി, പുത്തനങ്ങാടിയിൽ എത്തും. തുടർന്ന് പുത്തനങ്ങാടിയിൽ ലദീഞ്ഞു നടക്കും . തുടർന്ന് പ്രദക്ഷിണം കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ എത്തിച്ചേരും . അവിടെനിന്നും മെയിൻ റോഡിലൂടെ മുൻപോട്ടു നീങ്ങി ബസ് സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കിയ പന്തലിൽ ലദീഞ്ഞു നടക്കും. തുടർന്ന് പ്രദിക്ഷണം പേട്ടക്കവല ചുറ്റി, അക്കരപ്പള്ളിയിൽ തിരികെ എത്തും .

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി അഥവാ പഴയപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിക്കുവാൻ ഈ ദിവസങ്ങളിൽ പതിനായിരങ്ങൾ ആണ് എത്തിയത്.

കാഞ്ഞിരപ്പള്ളി ചിറ്റാറിന്റെ തീരത്ത് തലയുയർത്തി നിൽക്കുന്ന പരിശുദ്ധ കന്യാമാതാവിന്റെ നാമത്തിലുള്ള അക്കരപ്പള്ളി, പ്രദേശത്തെ വിശ്വാസ സമൂഹത്തിന്റെ അഭയസ്ഥാനവും, ആശാകേന്ദ്രവുമാണ്. ഇടതടവില്ലാതെ രാവും പകലും എല്ലാ സമയങ്ങളിലും ഭക്തജ നപ്രവാഹം കൊണ്ട് നിറഞ്ഞു നിൽക്കുന്ന അപൂർവ്വം ദേവാലയങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി.

കാഞ്ഞിരപ്പള്ളിയുടെ ചരിത്രവും വിശ്വാസവും പൗരാണികത്വവും നിറഞ്ഞു നിൽക്കുന്ന ആത്മീയ കേന്ദ്രമാണ് പഴയപള്ളി. പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ യാചിച്ച് ദിവസവും അമ്മയുടെ അരികിലേക്ക് ഓടിയെത്തുന്ന നാനാജാതി മതസ്ഥർക്ക് അഭയവും സംരക്ഷണവും ആശ്രയവുമാണ് പഴയപള്ളി . വിളിച്ചാൽ വിളി കേൾക്കുന്ന, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മയുടെ അടുക്കൽ എത്തുന്നവർ ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ച്, അനുഗ്രഹത്തോടെ, സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ച പതിവാണ് .

നിഷ്കളങ്കമായ ഓരോ വിളിക്കും കാലവിളമ്പം കൂടാതെ അക്കരയമ്മ പ്രത്യുത്തരം നൽകുന്നു എന്ന് നിരവധിപേർ സാക്ഷ്യപ്പെടുത്തുന്നു . . അതുകൊണ്ടുതന്നെ വർണ്ണ വർഗ്ഗ വ്യത്യാസങ്ങൾ ഇല്ലാതെ നാനാജാതി മതസ്ഥരായ നിരാവധിപേർ അക്കരയമ്മയുടെ സവിധത്തിലേക്ക് തിരുനാൾ ദിവസങ്ങളിൽ തീർത്ഥയാത്ര നടത്തുകയും, നോയമ്പ് നോറ്റ്, ജീവിതനവീകരണ പ്രതിജ്ഞ എടുത്ത്, നീന്തു നേർച്ചയും നടത്തി, തിരി കത്തിച്ചും, വിളക്കിൽ എണ്ണ പകർന്നും, നേർച്ചകാഴ്ചകൾ സമർപ്പിച്ചും സ്വയം പവിത്രീകരിക്കപ്പെടുന്നു.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിലെ തിരുനാളുകളിൽ പങ്കെടുക്കാൻ പതിവായി എത്തുന്ന നാനാജാതി മതസ്ഥർ, തങ്ങളുടെ ഉദിഷ്ഠ കാര്യങ്ങൾ സാധിച്ചു തന്നതിന് മാതാവിന് നന്ദിയേകി, നേർച്ചകാഴ്ചകൾ അർപ്പിച്ചാണ് മടങ്ങുന്നത്. പ്രത്യേകമായി കാർഷിക വിളകളും, നടീൽ ഫലങ്ങളും , വളർത്തു മൃഗങ്ങളെയും അക്കരയമ്മയ്ക്ക് വിശ്വാസികൾ കാഴ്ചവയ്ക്കുന്നു. ഇതുകൂടാതെ, പൊതിച്ചോറും, പായസവും, നേർച്ചകഞ്ഞിയും നേർച്ചകളിൽ പ്രധാനപ്പെട്ടവയാണ്.

ഭക്തജനങ്ങൾ തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിസൂചകമായി നാരങ്ങാമാല, ഏലക്കാമാല, പൂമാല, സ്വർണ്ണാഭരങ്ങൾ മുതലായവയും അക്കരയമ്മയ്ക്ക് ഭക്തിപൂർവ്വം സമർപ്പിക്കുന്നു. ഭക്തസ്ത്രീകൾ തങ്ങളുടെ ജീവിതവിശുദ്ധിക്കായി അരി വറുത്തത്, നേർച്ചയപ്പം തുടങ്ങിയവയും അക്കരയമ്മയ്ക്ക് മുൻപിൽ സമർപ്പിക്കാറുണ്ട്.

തങ്ങളുടെ വിഷമങ്ങൾ പങ്കുവയ്ക്കുവാനുള്ള ഒരു അത്താണിയായി ഭക്തജനങ്ങൾ അക്കരയമ്മയെ കാണുന്നു. പള്ളിയുടെ ഉള്ളിൽ പ്രാർത്ഥനാപൂർവ്വം അക്കരയമ്മയുടെ മുഖത്തേക്ക് നോക്കി മണിക്കൂറുകളോളം നിർവൃതിയോടെ ഇരിക്കുന്ന നിരവധിപേരെ പതിവായി കാണുവാൻ സാധിക്കും.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ രോഗികളുടെ മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം സ്ഥാപിച്ചതായി പറയപ്പെടുന്നു. കാഞ്ഞിരപ്പള്ളിയിൽ പഴയകാലത്ത് ഉണ്ടായ അത്യുഗ്രമായ വസൂരി വസന്തയ്ക്ക് ശമനമുണ്ടായത് വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുസ്വരൂപം കാഞ്ഞിരപ്പള്ളിയിലെ തെരുവുകളിലൂടെ പ്രദക്ഷിണം നടത്തിയപ്പോഴായിരുന്നു. ഇപ്പോഴും ആ ഭക്ത കൃത്യം ആണ്ടുതോറും ജനുവരി മാസത്തിൽ വിശ്വാസികൾ ഭക്ത്യാദരപൂർവ്വം ആഘോഷമായി നടത്തിവരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി പട്ടണത്തിൽ കൂടി നടക്കുന്ന ആഘോഷമായ തിരുനാൾ പട്ടണപ്രദക്ഷിണം. തങ്ങളുടെ വേദനകളും, വ്യാധികളും, രോഗങ്ങളും , ദുരിതങ്ങളും മാറ്റി തരുവാൻ ദൈവത്തോട് മാധ്യസ്ഥം വഹിക്കണമേയെന്ന് വിശുദ്ധ സെബാസ്ത്യാനോസിനോട് തദവസരത്തിൽ വിശ്വാസികൾ പ്രാർത്ഥിക്കുന്നു.

വിശുദ്ധ തോമ്മാശ്ലീഹായാൽ സ്ഥാപിതമായ സപ്തദൈവാലയങ്ങളിൽ ഒന്നായിരുന്ന നിലയ്ക്കൽ പള്ളിയുടെ സജീവ സ്മരണ ഉണർത്തുന്ന പുണ്യകേന്ദ്രമാണ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ചർച്ച് അഥവാ അക്കരപ്പള്ളി. നൂറ്റാണ്ടുകളായി പഴയപള്ളി എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രാചീന ദേവാലയം, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളുടെയും കിഴക്കൻ മേഖല മുഴുവന്റെയും ആദ്ധ്യാത്മിക ചൈതന്യത്തിന്റെയും ഐശ്വര്യത്തിന്റെയും നിദാനമായി ഇപ്പോഴും പരിലസിക്കുന്നു.

പതിന്നാലാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ശത്രുക്കളുടെ ആക്രമണങ്ങളാൽ നിലയ്ക്കൽ പട്ടണവും ദൈവാലയവുമെല്ലാം നശിപ്പിക്കപ്പെട്ടപ്പോൾ അവിടെ നിന്നും നിഷ്ക്രമിച്ച ഒരു വലിയ വിശ്വാസസമൂഹത്തിന്റെ പിൻഗാമികളുടെ ആത്മാവിഷ്കാരം കൂടിയാണ് ഈ ദൈവാലയം.

ഇപ്പോൾ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ടിരിക്കുന്ന ഈ ദൈവാലയത്തിൽ അക്കരയമ്മയുടെ അനുഗ്രഹാശിസ്സുകളും മദ്ധ്യസ്ഥ പ്രാർത്ഥനയും ലഭിക്കുന്നതിനുവേണ്ടി ദിനംപ്രതി ജാതിമതഭേദമെന്യേ അനേകശതം മരിയഭക്തർ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്നത് വിശ്വാസ പ്രഘോഷണത്തിന്റെ അത്ഭുതകരമായ ഒരു കാഴ്ച തന്നെയാണ്.

നൂറ്റാണ്ടുകളിലായി നടന്നു വരുന്ന പഴയപള്ളിയിലെ പ്രസിദ്ധമായ എണ്ണ ഒഴിക്കൽ ചടങ്ങും തിരികത്തിക്കലും പ്രാർത്ഥനയും നോമ്പുനോക്കലും കൊണ്ട് അസാദ്ധ്യകാര്യങ്ങൾ നേടിയെടുക്കുന്ന വിശ്വാസികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

പഴയപള്ളിയുടെ മുൻപിൽ യശസ്സോടെ നിൽക്കുന്ന കരിങ്കൽ കുരിശ് ഏവരുടെയും ശ്രദ്ധകേന്ദ്രമാണ്. മനോഹരമായ ചിറ്റാർ പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ കരിങ്കൽ കുരിശ് 1641 ൽ സ്ഥാപിതമായതാണ് . പള്ളിയിൽ പ്രാർത്ഥനക്കായി എത്തുന്ന വിശ്വാസികൾ ഈ കുരിശിന്റെ
മുൻപിൽ അവരുടെ പ്രാർത്ഥനായാചനകൾ അർപ്പിക്കുന്നു. വിശ്വാസികൾ കഴുന്ന് പ്രദക്ഷിണം നടത്തുന്നതും നീന്തുനേർച്ച നടത്തുന്നതും ഈ കുരിശടി ചുറ്റിയാണ്.

പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്താൽ പള്ളിയുടെ മദ്ബഹാ വരെ വെള്ളം കയറുകയും മദ്ബഹായിൽ സ്ഥാപിച്ചിരുന്ന വലിയ ക്രൂശിതരൂപം, ഇപ്പോൾ അൾത്താരയ്ക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്നത്, വെള്ളപ്പൊക്കത്തെ ഭയന്ന് വിശ്വാസികൾ എടുത്ത് മാറ്റുവാൻ ശ്രമിക്കവേ ഈശോയുടെ തിരുസ്വരൂപത്തിന്റെ വിരലിന്റെ അഗ്രം ഒടിയുകയും അവിടെ നിന്നും തിരുരക്തം ഒഴുകി നിലത്തു വീഴുകയും ചെയ്തുവെന്നതാണ് പരമ്പരാഗതമായിട്ടുള്ള വിശ്വാസം. വിശുദ്ധ രക്തം വീണ സ്ഥലത്തെ മണ്ണ് വിശ്വാസികൾ മാന്തി എടുത്തു കൊണ്ടുപോകുകയും പല അസുഖങ്ങളും തീരാവ്യാധികളും ഇതുകൊണ്ട് സുഖപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു.

ക്രിസ്തുശിഷ്യനായ മാർത്തോമ്മാശ്ലീഹ A.D. ഒന്നാം നൂറ്റാണ്ടിൽ കേരളത്തിലെത്തി സ്ഥപിച്ച ഏഴരപള്ളികളിൽ ഒന്ന് നിലയ്ക്കൽ പള്ളിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. കാലക്രമേണ നിലയ്ക്കലിൽ ഒരു വലിയ ക്രൈസ്തവ വിശ്വാസ സമൂഹം രൂപപ്പെട്ടിരുന്നു. എന്നാൽ പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ ശതകത്തിൽ ശത്രുക്കളുടെ ആക്രമണത്താൽ നിലയ്ക്കൽ പട്ടണവും ദേവാലയവും നശിപ്പിക്കപ്പെട്ടപ്പോൾ, ക്രൈസ്തവർ തങ്ങളുടെ ജീവൻ രക്ഷിക്കുവാനായി അവിടെനിന്നും കന്യമറിയത്തിന്റെ തിരുസ്വരൂപവും യേശുവിന്റെ ക്രൂശിത രൂപവും എടുത്ത് വനാന്തരങ്ങളിലൂടെ പലായനം ചെയ്‌തു കാഞ്ഞിരപ്പള്ളിയിൽ എത്തി എന്നതാണ് പാരമ്പര്യം. കുറെ നാളുകൾക്കു ശേഷം തെക്കുംകൂർ രാജാവിന്റെ രാജകല്പന പ്രകാരം, കൊല്ലവർഷം 624 ആം ആണ്ട്, മേടം 21 ആം തീയതി, കാഞ്ഞിരപ്പള്ളിയിൽ പള്ളി നിർമ്മിക്കുവാനുള്ള അനുമതി ലഭിച്ചു. 1449 സെപ്റ്റംബർ എട്ടാം തീ യതി പരിശുദ്ധ മാതാവിന്റെ ജനനതിരുനാൾ ദിവസം, പള്ളിയുടെ കൂദാശ കർമ്മം നിർവഹിക്കുകയുണ്ടായി. അന്നുമുതൽ ഇന്നു വരെ മുടങ്ങാതെ അക്കരപ്പള്ളിയിലെ ചരിത്രപ്രസിദ്ധമായ എട്ടു നോയമ്പ് ആചരണവും തിരുനാളും നാനാജാതി മതസ്ഥരും ഒത്തുചേർന്ന് ആഘോഷിച്ചു വരുന്നു.

“വിളിച്ചാൽ വിളികേൾക്കുന്ന, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അക്കരയമ്മ” എന്ന ഭക്ത ജനങ്ങൾ ഏറ്റുപറയുമ്പോൾ അത് ഈ നാടിന്റെ മുക്കിലും മൂലയിലും പ്രതിധ്വനിച്ച് പരിശുദ്ധ കന്യാമറിയം എന്ന അക്കരയമ്മ വിശ്വാസികളുടെ പ്രത്യാശയായും, കഞ്ഞിരപ്പള്ളിയുടെ ആശാകേന്ദ്രമായും, ദീപസ്തംഭമായും നൂറ്റാണ്ടുകളായി അനുഗ്രഹ പൂമഴ പൊഴിയിച്ചുകൊണ്ട് നിലകൊണ്ടുവരുന്നു.

ലോക വിശുദ്ധരിൽ കേരളത്തിൽ ഏറ്റവുമധികം ഭക്തരുള്ള വിശുദ്ധനാണ് രോഗികളുടെ മധ്യസ്ഥനായ സെയിൻറ് സെബാസ്റ്റ്യൻ അഥവാ വിശുദ്ധ സെബസ്ത്യാനോസ്.
സെബാസ്ത്യാനോസിന്റെ തിരുനാൾ കേരളത്തിൽ ക്രൈസ്തവ ഹൈന്ദവ മതങ്ങളുടെ സൗഹൃദ സംഗമത്തിൻറെ തിരുനാൾ കൂടിയാണ്.

ഫ്രാൻസിലെ നർബോണ എന്ന നഗരത്തിൽ എ.ഡി. 255 ൽ ജനിച്ച സെബാസ്ത്യാനോസ്, ഇരുപത്തി എട്ടാമത്തെ വയസ്സിൽ റോമിൽ എത്തുകയും തുടർന്ന് സൈനിക സേവനത്തിൽ പ്രവേശിക്കുകയും ചെയ്തു . യുദ്ധനിപുണനായ സെബാസ്ത്യാനോസിനെ ഡയോക്ലീഷ്യൻ ചക്രവർത്തി സേനാനായകനാക്കുകയും പ്രീട്ടോറിയ എന്ന പ്രത്യേക പദവി നൽകി ആദരിക്കുകയും ചെയ്തു.

കഠിനമായ ക്രൈസ്ത പീഡനം നടന്നിരുന്ന ആ കാലത്ത്, ക്രിസ്തു വിശ്വാസികളുടെ രക്ഷക്കുവേണ്ടി പ്രവർത്തിച്ച സെബാസ്ത്യാനോസിനെ
എ. ഡി. 288 ൽ രാജ്യദ്രോഹകുറ്റം ആരോപിച്ച് ചക്രവർത്തി തടവിലാക്കി. റോമൻ ദേവന്മാരെ ആരാധിച്ചാൽ വെറുതെ വിടാമെന്നും പഴയ സ്ഥാനങ്ങൾ തിരികെ നൽകാമെന്നും ചക്രവർത്തി അറിയിച്ചെങ്കിലും, യേശുക്രിസ്തുവിന്റെ നാമത്തിൽ സെബാസ്ത്യാനോസ് അതെല്ലാം നിരസിച്ചു.

കോപം കൊണ്ട് ജ്വലിച്ച ഡയോക്ലീഷ്യൻ ചക്രവർത്തി, മൈതാനമധ്യത്തിൽ സെബാസ്ത്യാനോസിനെ മരത്തിൽ കെട്ടിയിട്ട് അമ്പെയ്തു കൊല്ലാൻ കൽപ്പിച്ചു. ഡയോക്ലീഷ്യൻറെ സേവകർ സെബാസ്ത്യാനോസിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട് നിരവധി അമ്പുകൾ എയ്തു. രക്തം വാർന്ന് സെബാസ്റ്റ്യൻ അബോധാവസ്ഥയിലായി. മരിച്ചുവെന്ന് ഉറപ്പിച്ച് പടയാളികൾ സെബാസ്ത്യാനോസിനെ ഉപേക്ഷിച്ചുപോയി . എന്നാൽ മരണത്തിൽ നിന്നും രക്ഷപെട്ട സെബാസ്ത്യാനോസ് വീണ്ടും ചക്രവർത്തിയുടെ അടുത്തെത്തി സുവിശേഷ പ്രഘോഷണം നടത്തുകയുണ്ടായി . പിന്നീട് ചക്രവർത്തിയുടെ കൈകളാൽ സെബാസ്ത്യാനോസ് യേശുക്രിസ്തുവിന്റെ നാമത്തിൽ രക്തസാക്ഷിത്വം വഹിക്കുകയുണ്ടായി .

AD 575 ൽ മിലനിലും ഇറ്റലിയിലും 1596 ൽ ലിസ്ബണിലും പകർച്ചവ്യാധികൾ പടർന്നു പിടിച്ചപ്പോൾ സെബാസ്ത്യാനോസിന്റെ രൂപവുമായി വിശ്വാസികൾ പ്രദക്ഷിണം നടത്തുകയും, തുടർന്ന് അത്ഭുതകരമായ രോഗശാന്തി ഉണ്ടാവുകയും ചെയ്തു . അതിനു പ്രത്യുപകാരമായി ഒരു കപ്പലിൽ വിശുദ്ധന്റെ തിരുസ്വരൂപവുമായി ലോകം ചുറ്റാൻ ജനങ്ങൾ തീരുമാനിച്ചു. ലോകം ചുറ്റി കൊണ്ടിരിക്കുമ്പോൾ അർത്തുങ്കൽ അടുത്ത് എത്തിയപ്പോൾ ഒരു കടൽ ക്ഷോഭം ഉണ്ടാവുകയും കപ്പൽ ആ സ്ഥലത്ത് ഉറക്കുകയും ചെയ്തു. അങ്ങനെ വിശുദ്ധന്റെ തിരുസ്വരൂപം അർത്തുങ്കൽ പള്ളിയിലെ അന്നത്തെ കുരിശടിയിൽ സ്ഥാപിക്കപ്പെട്ടു.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം സ്ഥാപിച്ചതായി പറയപ്പെടുന്നു. കാഞ്ഞിരപ്പള്ളിയിൽ പഴയകാലത്ത് ഉണ്ടായ അത്യുഗ്രമായ വസൂരി വസന്തയ്ക്ക് ശമനമുണ്ടായത് വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുസ്വരൂപം കാഞ്ഞിരപ്പള്ളിയിലെ തെരുവുകളിലൂടെ പ്രദക്ഷിണം നടത്തിയപ്പോഴായിരുന്നു. ഇപ്പോഴും ആ ഭക്ത കൃത്യം ആണ്ടുതോറും ജനുവരി മാസത്തിൽ വിശ്വാസികൾ ഭക്ത്യാദരപൂർവ്വം ആഘോഷമായി നടത്തിവരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി പട്ടണത്തിൽ കൂടി നടക്കുന്ന ആഘോഷമായ തിരുനാൾ പട്ടണപ്രദക്ഷിണം. തങ്ങളുടെ വേദനകളും, വ്യാധികളും, രോഗങ്ങളും , ദുരിതങ്ങളും മാറ്റി തരുവാൻ ദൈവത്തോട് മാധ്യസ്ഥം വഹിക്കണമേയെന്ന് വിശുദ്ധ സെബാസ്ത്യാനോസിനോട് തദവസരത്തിൽ വിശ്വാസികൾ പ്രാർത്ഥിക്കുന്നു. രോഗികളുടെ മധ്യസ്ഥനായാണ് വിശ്വാസികൾ വിശുദ്ധ സെബാസ്ത്യാനോസിനെ കാണുന്നതും, വണങ്ങുന്നതും .

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് കത്തീഡ്രലിലും, മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മരിയൻ തീർത്ഥാടനകേന്ദ്രമായ പഴയപള്ളിയിലും (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡോമിനിക്കിന്റെ യും, വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ ജനുവരി 25 മുതൽ 31 വരെ തീയതികളിൽ ആഘോഷിക്കുകയാണ്.

ഇന്ന് വൈകുന്നേരം 4.30 ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ പഴയപ്പള്ളിയിൽ പരിശുദ്ധ കുർബാന അർപ്പിക്കും. 4.30 ന് പുളിമാവിൽ നിന്നും ആരംഭിക്കുന്ന കഴുന്ന് പ്രദക്ഷിണം 6.15 ന് പഴയപള്ളിയിൽ എത്തും . പുതിയതായി പണികഴിപ്പിച്ചിട്ടുള്ള പാലത്തിലൂടെയാണ് കഴുന്ന് പ്രദക്ഷിണം പള്ളിയിലേക്ക് പ്രവേശിക്കുന്നത് . തുടർന്ന് കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റിയുള്ള ആഘോഷമായ പട്ടണപ്രദക്ഷിണം ആരംഭിക്കും .

ആയിരക്കണക്കിന് ഭക്തജനങ്ങൾ തിരുനാൾ പ്രദക്ഷിണത്തിൽ പങ്കെടുക്കും . പ്രദക്ഷിണവീഥിയിൽ പ്രാർത്ഥഭരിതയായി ആയിരങ്ങൾ കാത്തുനിൽക്കും. പ്രദക്ഷിണ വീഥിയിൽ പല സ്ഥലങ്ങളിലും വിശ്വാസികളും സംഘടനകളും തിരുരൂപത്തെ ആദരിക്കും. പ്രദക്ഷിണത്തെ വരവേൽക്കുവാൻ കാഞ്ഞിരപ്പള്ളി പട്ടണം അണിഞ്ഞൊരുങ്ങി കഴിഞ്ഞു.

കാഞ്ഞിരപ്പള്ളി പട്ടണം ചുറ്റി നടക്കുന്ന തിരുനാൾ പ്രദക്ഷിണം പഴയപള്ളിയിൽ തിരികെ എത്തിയതിന് ശേഷം ആകാശവിസ്മയം നടക്കും.

തിരുനാൾ സമാപന ദിനമായ നാളെ രാവിലെ 5.00 നും , 6.30 നും , 9 നും , 12.00 നും വൈകുന്നേരം 4.30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വൈകുന്നേരം 4.30 നുള്ള വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് 6.30 ന് തിരുനാൾ പ്രദക്ഷിണം നടക്കും. അതിനു ശേഷം കൊടിയിറക്കുന്നതോടെ തിരുനാളിന് സമാപനം ആകും.

ഭക്തജനങ്ങൾക്ക് പഴയപള്ളിയിൽ എത്തി കഴുന്ന്, സമർപ്പണം എന്നീ നേർച്ചകൾ നടത്തുന്നതി നുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. കെ.കെ. റോഡിൽനിന്നും പുതിയ പാലത്തിലൂടെ ഭക്തജനങ്ങൾക്ക് പഴയപള്ളിയിൽ എത്തിച്ചേരാവുന്നതാണ്.

തിരുന്നാളിന്റെ വിജയത്തിനായി ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കൽ, അസിസ്റ്റന്റ് വികാരിമാരായ .ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, ഫാ. ജോസ് വൈപ്പം മഠം, ഫാ. ജോർജ് കുഴിപ്പള്ളിൽ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ ജോസ് എത്തൂക്കുന്നേൽ, ഔസേപ്പച്ചൻ മണ്ണംപ്ലാക്കൽ, പാപ്പച്ചൻ കരിമ്പനാൽ, ജോസഫ് മൈക്കിൾ കരിപ്പാപറമ്പിൽ, ഷാജി പുൽപ്പേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

ഇന്നത്തെ പ്രദക്ഷിണം പരിശുദ്ധ കുർബാനയ്ക്ക് ശേഷം, പഴയപള്ളിയിൽ നിന്നും ഇറങ്ങി, പാലത്തിലൂടെ ചിറ്റാർ പുഴയുടെ അക്കരെയെത്തി, തുടർന്ന് സെന്റ് മേരീസ് സ്‌കൂളിന്റെ അരികിലൂടെ , കത്തീഡ്രൽ പള്ളി ചുറ്റി, പുത്തനങ്ങാടിയിൽ എത്തും. തുടർന്ന് പുത്തനങ്ങാടിയിൽ ലദീഞ്ഞു നടക്കും . തുടർന്ന് പ്രദക്ഷിണം കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ എത്തിച്ചേരും . അവിടെനിന്നും മെയിൻ റോഡിലൂടെ മുൻപോട്ടു നീങ്ങി ബസ് സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കിയ പന്തലിൽ ലദീഞ്ഞു നടക്കും. തുടർന്ന് പ്രദിക്ഷണം പേട്ടക്കവല ചുറ്റി, അക്കരപ്പള്ളിയിൽ തിരികെ എത്തും .

, 7.00 ന് എന്നീ സമയങ്ങളിൽ

ജനുവരി 28 മുതൽ 31 വരെ, രാവിലെ 5.00 ന്, 6.30 ന്, 9 ന്, 12.00 ന് വൈകുന്നേരം 4.30ന്, 7.00 ന് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ജനുവരി 29, 30, 31 തീയതി കളിൽ വൈകുന്നേരം 4.30 ന്, കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കാഞ്ഞി രപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ, മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ വി. കുർബാന അർപ്പിക്കുന്നതാണ്. 29-ാം തീയതി വൈകുന്നേരം 4.30 ന് മേലാട്ടുതക ടിയിൽ നിന്നും,

30-ാം തീയതി വൈകുന്നേരം 4.30 ന് പുളിമാവിൽ നിന്നും, 31-ാം തീയതി രാവിലെ 8 മണിക്ക് മണ്ണാറക്കയത്തുനിന്നും കഴുന്നു പ്രദക്ഷിണം ഉണ്ടായിരിക്കും. 30-ാം തീയതി വൈകു ന്നേരം 6.15 ന് ടൗൺ ചുറ്റിയുള്ള ആഘോഷമായ പട്ടണപ്രദക്ഷിണം, തിരുന്നാൾ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് പഴയപള്ളിയിൽ എത്തി കഴുന്ന്, സമർപ്പണം എന്നീ നേർച്ചകൾ നടത്തുന്നതി നുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. കെ.കെ. റോഡിൽനിന്നും പുതിയ പാലത്തിലൂടെ ഭക്തജനങ്ങൾക്ക് പഴയപള്ളിയിൽ എത്തിച്ചേരുന്നതാണ്.

തിരുന്നാളിന്റെ വിജയത്തിനായി ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കൽ, അസി. വികാരിമാരായ റവ.ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, റവ.ഫാ. ജോസ് വൈപ്പം മഠം, റവ.ഫാ. ജോർജ് കുഴിപ്പള്ളിൽ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ ജോസ് എത്തൂക്കുന്നേൽ, ഔസേപ്പച്ചൻ മണ്ണംപ്ലാക്കൽ, പാപ്പച്ചൻ കരിമ്പനാൽ, ജോസഫ് മൈക്കിൾ കരിപ്പാപറമ്പിൽ, ഷാജി പുൽപ്പേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

error: Content is protected !!