ശാസ്ത്ര കോൺഗ്രസിൽ തിളങ്ങി എം.ജി. സർവകലാശാല 

എം.ജി. സർവകലാശാലയുടെ ബിസിനസ് ഇൻക്യുബേഷൻ ആൻഡ് ഇന്നവേഷൻ സെന്റർ (ബി.ഐ.ഐ.സി.) സ്റ്റാൾ

കുട്ടിക്കാനം: കുട്ടിക്കാനം മാർ ബസേലിയസ് ക്രിസ്റ്റ്യൻ കോളേജ് ഓഫ് ടെക്‌നോളജിയിൽ നടക്കുന്ന 35-ാമത് കേരള ശാസ്ത്ര കോൺഗ്രസിലെ സ്റ്റാളുകളിൽ ശ്രദ്ധേയമാകുകയാണ് എം.ജി. സർവകലാശാലയുടെ ബിസിനസ് ഇൻക്യുബേഷൻ ആൻഡ് ഇന്നവേഷൻ സെന്റർ (ബി.ഐ.ഐ.സി.) ഡയറക്ടർ ഡോ. ഇ.കെ.രാധാകൃഷ്ണനും വിദ്യാർഥികളും ചേർന്നാണ് പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്ന ഈ സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. നവസംരംഭകരാകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്രോത്സാഹനം എന്ന നിലയിൽ 2016-ലാണ് എം.ജി. കാമ്പസിൽ ബി.ഐ.ഐ.സി. തുടങ്ങുന്നത്. അവർ ഗവേഷണം നടത്തി ഹെർബൽ മരുന്നുകൾ, അണുനാശിനികൾ, ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവ വികസിപ്പിച്ചെടുത്തു. നിരവധി ഉത്പന്നങ്ങൾ സ്ഥാപനത്തിലൂടെ വിപണിയിലെത്തിച്ചു.

ബി.ഐ.ഐ.സി.യുടെ സഹായത്തോടെ സജ്ജമാക്കിയ സ്റ്റാർട്ടപ്പുമായി രണ്ട് വിദ്യാർഥിനികളും സ്റ്റാളിട്ടിട്ടുണ്ട്. ജീവിതശൈലീരോഗമുള്ളവർ, പ്രായമുള്ളവർ, പോഷകക്കുറവ് ഉള്ളവർ തുടങ്ങിയവരെ ഉദ്ദേശിച്ചുകൊണ്ടുള്ള ഭക്ഷണപദാർഥങ്ങളാണ് ‘യുണിവോ’ (യുണീക്ക് വുമൻ) എന്ന പേരിൽ ഇറക്കിയിരിക്കുന്നത്. കോട്ടയം സി.എം.എസ്. കോളേജിലെ എം.എസ്‌സി. ബയോടെക്‌നോളജി വിദ്യാർഥിനി അമൃത നായരും മാള മെറ്റ്‌സ് സ്‌കൂൾ ഓഫ് എൻജിനിയറിങ്ങിലെ ബി-ടെക് ബയോടെക്‌നോളജി വിദ്യാർഥിനി എസ്.ശ്രീലക്ഷ്മിയുമാണ് ആ മിടുക്കികൾ.

കാഞ്ഞിരപ്പള്ളിയിലെ ഏഞ്ചൽ ഹോമിൽ സജ്ജമാക്കാൻ ഒരുങ്ങുന്ന ‘െവർച്വൽ ഇൻക്യുബേറ്റർ’ ബി.ഐ.ഐ.സി.യുടെ എടുത്തുകാട്ടേണ്ട പദ്ധതികളിലൊന്നാണ്. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള സംരംഭങ്ങൾ അവിടെ ഒരുക്കും

error: Content is protected !!