സ്കൂൾ വാർഷികത്തിന് കൗതുക സമ്മാനവുമായി അയ്യപ്പവിശ്വാസി 

എരുമേലി ദേവസ്വം ബോർഡ് സ്കൂളിൽ വിദ്യാർഥികൾക്ക് സ്വർണ, വെള്ളി പതക്കങ്ങൾ നൽകിയ ജ്യോതിവർമ, വിരമിക്കുന്ന അധ്യാപിക ആർ. ശ്രീകുമാരിയെ ആദരിക്കുന്നു 

എരുമേലി: വിദ്യാർഥികൾക്ക് സ്വർണ, വെള്ളി പതക്കങ്ങളുമായി അയ്യപ്പവിശ്വാസി. എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂൾ വാർഷികത്തിനാണ് കൗതുക സമ്മാനവുമായി ജ്യോതിവർമ എന്ന ഭക്തൻ വന്നത്. 

നെയ്യാറ്റിൻകര സ്വദേശിയായ വ്യവസായി ജ്യോതിവർമ എല്ലാ വർഷവും സ്കൂളിൽ പഠനസഹായം നൽകുമെങ്കിലും ഇത്തരമൊരു സമ്മാനം ആദ്യം. 

അയ്യപ്പധർമം സംരക്ഷിക്കുന്ന ദേവസ്വം ബോർഡിന് കീഴിലുള്ള വിദ്യാലയത്തിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ വാർഷികത്തിൽ അദ്ദേഹത്തെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജുകുട്ടി ഉദ്ഘാടനം ചെയ്തു. 

സജ്ന പ്രതീഷ് അധ്യക്ഷത വഹിച്ചു. ദേവസ്വം അസി.കമ്മിഷണർ ആർ. പ്രകാശ്, ടി.എസ്. കൃഷ്ണകുമാർ, നാസർ പനച്ചിയിൽ എന്നിവർ പ്രസംഗിച്ചു. 

വിരമിക്കുന്ന പ്രഥമാധ്യാപിക ആർ.ശ്രീകുമാരിക്ക് യാത്രയയപ്പും നൽകി.

error: Content is protected !!