മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചതിൽ പ്രതിഷേധിച്ചു
കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നിരപരാധികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വെച്ച പോലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി. എ ഷെമീർ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഇ.എസ് .സജി എന്നിവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ നിബു ഷൗക്കത്ത് , ജിൻസൺ ചെറുമല,എം.കെ ഷെമീർ,യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.എം.ഷാജി, ജനറൽ സെക്രട്ടറിമാരായ അബ്‌ദുൽ ഫത്താഹ്, മാത്യു കുളങ്ങര, കെ. എസ്. യു ജില്ലാ സെക്രട്ടറി കെ. എൻ.നൈസാം യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ കെ.എസ് ഷിനാസ്, അൽഫാസ് റെഷീദ്, എം.കെ നിസാമുദ്ധീൻ , അബീസ്. ടി .ഇസ്മായിൽ, അസീബ് സൈനുദ്ധീൻ,വി.ബി.ഹാഷിം , റിയാസ് കളരിക്കൽ , ഫൈസൽ മംത്തിൽ, ഹാഷിം പട്ടിമറ്റം എന്നിവർ പ്രസംഗിച്ചു.