KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വോളി പ്രദർശനമത്സരം: സെയ്ന്റ് തോമസ് കോളേജ് വിജയികൾ 

 

പനമറ്റം: ദേശീയവായനശാല വോളിബോൾ പ്രദർശന മത്സരം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. മുൻ ദേശീയ വോളിതാരം ഡോ. ജോർജ് മാത്യു പുതിയിടം മുഖ്യാതിഥിയായി. ദേശീയ ഗെയിംസ് വോളി ജേതാക്കളായ കേരളടീമിന്റെ കോച്ച് എസ്.മനോജിനെ ആദരിച്ചു. എം.കെ.രാധാകൃഷ്ണൻ, എം.ആർ.സരീഷ്‌കുമാർ, സൂര്യമോൾ, ഹരികൃഷ്ണൻ ചെട്ടിയാർ എന്നിവർ പങ്കെടുത്തു. മത്സരത്തിൽ പാലാ സെയ്ന്റ് തോമസ് കോളേജ് ടീം വിജയികളായി. അരുവിത്തുറ സെയ്ന്റ് ജോർജ് കോളേജ് ടീമിനെ നേരിട്ട് ഒന്നിനെതിരേ മൂന്നുസെറ്റുകൾക്കാണ് വിജയം.

error: Content is protected !!