KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറയ്ക്കലിൽ കുടിവെള്ളമെത്തിച്ചു 

 

കുന്നുംഭാഗം പാറയ്ക്കലിലെ കുടിവെള്ളപദ്ധതി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനംചെയ്യുന്നു 

കാഞ്ഞിരപ്പള്ളി: നാൽപ്പത്തഞ്ച് വർഷത്തെ കാത്തിരിപ്പിനുശേഷം ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡിലെ കുന്നുംഭാഗം പാറയ്ക്കലിൽ കുടിവെള്ളമെത്തി. കുന്നുംഭാഗത്തെ ഏറ്റവും ഉയർന്ന പ്രദേശമാണ് പാറയ്ക്കൽ. കിലോമീറ്ററുകൾ തലച്ചുമടായും വിലകൊടുത്ത് വാങ്ങിയുമാണ് വെള്ളമെത്തിച്ചിരുന്നത്. ജൽജീവൻ മിഷൻ പദ്ധതിയിലുടെ വാർഡംഗം ആന്റണി മാർട്ടിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് വെള്ളമെത്തിച്ചത്. 

ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനംചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആന്റണി മാർട്ടിൻ ജോസഫ്, സുമേഷ് ആൻഡ്രൂസ്, ബാലചന്ദ്രൻ ഉറുമ്പിൽ, അജി കാരാളി, ബോസി വെട്ടത്ത്, അനീഷ് പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!