വേറിട്ട അനുഭവസമ്പത്തുമായി എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂൾ; പ്രാദേശിക പിടിഎ വിദ്യാത്ഥിയുടെ വീട്ടുമുറ്റത്ത്
എരുമേലി : സാധാരണയായി സ്‌കൂൾ പിടിഎ യോഗങ്ങൾ സ്‌കൂളുകളിൽ മാത്രം നടത്താറുള്ളപ്പോൾ, എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂൾ, പ്രാദേശിക പിടിഎ യോഗം വിദ്യാർത്ഥികളുടെ വീട്ടുമുറ്റത്ത് നടത്തിയത് നവ്യാനുഭവമായി . അദ്ധ്യാപക രക്ഷകർത്തൃ സംഘടനയുടെ നേതൃത്വത്തിൽ നേർച്ചപ്പാറ, സെന്റ് മേരി, ചരള തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും സെന്റ് മേരി ഭാഗത്തുള്ള നാലാം ക്ലാസ്സിലെ വിദ്യാർഥിനിയുടെ വീട്ടിൽ ഒത്തുചേർന്നു . അവിടെ ഒരു പൊതുസമ്മേളനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ചർച്ചകൾ അങ്ങനെ ആഘോഷത്തിന്റെ ഒരു ദിനമായി മാറി.
പൊതുസമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റെജി സെബാസ്റ്റ്യൻ എഫ്. സി സി, വാർഡ് മെമ്പർ. . ഷാനവാസ് പി. എ, പി ടി എ പ്രസിഡന്റ് ബിനോയ് വരിക്കമാക്കൽ, എം പി ടി എ പ്രസിഡന്റ് അൽഫിയാ തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടായിരുന്നു, ഏകദേശം 100 ഓളം രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു. കുട്ടികൾ തന്നെ പരിപാടികൾക്ക് നേതൃത്വം നൽകി എന്നത് ഏറെ ശ്രദ്ധേയമായി.
കുട്ടികളുടെ മികവുറ്റ വിദ്യാഭ്യാസത്തിനു മാറുന്ന കാലഘട്ടത്തിനനുസരിച്ചു മൂല്യതനിറഞ്ഞ സംഭാവനകൾ നൽകുവാൻ എരുമേലി സെന്റ് തോമസ് എൽ പി സ്കൂളിന് കഴിയുന്നു എന്നത് അഭിമാനമാണ് എന്ന് പൂർവ്വവിദ്യാർഥിയും രക്ഷിതാവും വാർഡ് മെമ്പറുമായ ഷാനവാസ് പി എ പറഞ്ഞു. തങ്ങൾക്കു വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ച മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും കുട്ടികൾ കലാവിരുന്നൊരുക്കി നന്ദി പ്രകടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. റെജി സെബാസ്റ്റ്യൻ, സീനിയർ അദ്ധ്യാപിക എലിസബത്ത് തോമസ്, മറ്റ് അദ്ധ്യാപർ, പി ടി എ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.