KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തൊഴിൽ മേള സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും സെന്റ് ആന്റണിസ് കോളേജ് കാഞ്ഞിരപ്പള്ളിയും ചേർന്ന് സംഘടിപ്പിച്ച തൊഴിൽ മേളയുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവ്വഹിച്ചു.

കാഞ്ഞിരപ്പള്ളിയുടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ അദ്ധ്യക്ഷനായിരുന്നു, സെന്റ് ആന്റണിസ് കോളേജ് മാനേജർ ലാലിച്ചൻ കല്ലംമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.കാഞ്ഞിരപ്പള്ളി CDS ചെയർപേഴ്സൺ ദീപ്തി ഷാജി സ്വാഗതം പറഞ്ഞു. മുണ്ടക്കയം ചെയർപേഴ്സൺ വസന്തകുമാരി, കൂട്ടിക്കൽ ചെയർപേഴ്സൺ ആശ ബിജു, എരുമേലി ചെയർപേഴ്സൺ അമ്പിളി, കോരുത്തോട് ചെയർപേഴ്സൺ അനീഷ ഷാജ, . പാറത്തോട് ചെയർപേഴ്സൺ റോജി ബേബി, ബ്ലോക്ക് കോഡിനേറ്റർമാരായ ജ്യോതിഷ് ഷഹാന, രാജേന്ദ്രൻ, – ആതിര – അർജ്ജുൻ. ഷഹാന അക്കൗണ്ട്മാരായ റിഹാസ് പ്രശാന്ത് സ്നേഹ ‘സ്നേഹിതയുടെ പ്രവർത്തകർ കമ്മുണിറ്റി അമ്പാസിഡർമാർ എന്നിവറം 18 കമ്പനികളും മേളയിൽ പങ്കെടുത്തു

error: Content is protected !!