KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സത്യപ്രതിജ്ഞയും പ്രവർത്തനവർഷ ഉദ്ഘാടനവും

മണിമല: ഹോളിമാഗി ഫൊറോനാ ഇടവകയൂണിറ്റ് മാതൃ-പിതൃവേദി പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും പ്രവർത്തനവർഷ ഉദ്ഘാടനവും ‍ഡയറക്ടര്‍ ഫാ. മാത്യു താന്നിയത്തിന്റെ അധ്യക്ഷതയില്‍ നടന്നു. എബ്രാഹം ഈപ്പൻ കങ്ങഴ ബോധവത്ക്കരണക്ലാസ് നയിച്ചു. പിതൃവേദിയുടെ പുതിയ ഭാരവാഹികളായി ജോസഫ് ആന്റണി ആലപ്പാട്ട് (പ്രസിഡന്റ് ), വർഗീസ് എം. ജെ. (വൈസ് പ്രസിഡന്റ് ),റ്റോമി ആന്റണി (സെക്രട്ടറി), ഷാജി വരിക്കാനിക്കൽ ( ജോ.സെക്രട്ടറി), ജെസ്റ്റ്യൻ ജോസഫ് പൊരുന്നക്കോട് (ട്രഷറർ),വി.കെ.മാത്യു വെച്ചൂർ (പ്രോലൈഫ് കോ- ഓർഡിനേറ്റർ ), ജിബി ജോസഫ് ( കൗൺസിലർ ) എന്നിവരും മാതൃവേദിയുടെ പുതിയ ഭാരവാഹികളായി.

കുസുമം അലക്സ് (പ്രസിഡന്റ് ), ഷേര്‍ളി ലാലി (വൈസ് പ്രസിഡന്റ് ), സിമി അലോഷ്യസ് (സെക്രട്ടറി),മായ തെക്കേക്കര (ജോയിന്റ് സെക്രട്ടറി) മരിയ ആന്‍റണി (ട്രഷറര്‍), ഡയ്സമ്മ ചാക്കോ ( പ്രോലൈഫ് കോ-ഓര്‍ഡിനേറ്റര്‍) ആന്‍സി ഏറത്തേടത്ത് (കൗണ്‍സിലര്‍) എന്നിവർ പുതിയ ഭാരവാഹികളായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

അസി.ഡയറക്ടര്‍ ഫാ. ജോജി വര്‍ഗ്ഗീസ് നാലുപറ,ആനിമേറ്റര്‍ സിസ്റ്റര്‍ ജോയ്സ് സി.എം.സി. എന്നിവർ പ്രസംഗിച്ചു. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ മാതൃ-പിതൃവേദി മണിമല ഹോളിമാഗി ഫൊറോനാപള്ളി യൂണിറ്റ് നേതൃയോഗം പ്രതിക്ഷേധിച്ചു. നാള്‍ക്കുനാള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളെ അപലപിച്ചും ബൈബിള്‍ കത്തിച്ചതുപോലുള്ള സംഭവങ്ങള്‍ രാജ്യത്തെ മതേതര ചിന്തകള്‍ക്കു ഭീഷണിയാണെന്നും ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

error: Content is protected !!