കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കേരള കോൺഗ്രസ് ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി : കാർഷിക മേഖലയുടെ തകർച്ച കാരണം കടക്കെണിയിലായ കർഷകർ ആത്മഹത്യാ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സഹകരണ ബാങ്കുകൾ ആരംഭിച്ചിട്ടുള്ള ജപ്തി നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിന്നും വായ്പ എടുത്തിട്ടുള്ള ആയിരക്കണക്കിന് കർഷകർക്ക് ജപ്തി നോട്ടീസുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിലെ കുടിശികയായ വായ്പ തുകയുടെ പലിശ സർക്കാർ ഏറ്റെടുക്കണം. മുതൽ തിരിച്ചടിക്കുന്നതിന് സാവകാശം, അനുവദിക്കണമെന്നും അബൂ ജോൺ ജോസഫ് ആവശ്യപ്പെട്ടു. കേരളത്തിൽ എമ്പാടും കർഷകർ ആത്മഹത്യ സ്ക്വാഡുകൾ രൂപീകരിച്ച് രംഗത്തിറങ്ങുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അമിതമായ നികുതി വർദ്ധനയും അഴിമതിയും കെടുകാര്യസ്ഥതയും സാധാരണ ജീവിതം ദുസഹമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. റബ്ബർ വില സ്ഥിരതാ ഫണ്ട് വർദ്ധിപ്പിക്കാതെയും പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തിയും ഗ്യാസ് ലിന്ററിന് ഒറ്റയടിക്ക് 50 രൂപ വില വർദ്ധിപ്പിച്ചുo വസ്തുക്കരം , വെള്ളക്കരം ,കെട്ടിട നികുതി തുടങ്ങി അധിക നികുതിഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചുo കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് സി..വി തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ , ഉന്നതാധികാര സമിതിയംഗം വി. ജെ ലാലി,
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല, പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ മറിയാമ്മ ടീച്ചർ, പി. സി മാത്യു, തോമസ് കുന്നപ്പള്ളി, പ്രസാദ് ഉരുളികുന്നം, പാർട്ടി നേതാക്കളായ ലാജി തോമസ് മാടത്താനിക്കുന്നേൽ, ജോയി മുണ്ടാംപള്ളിൽ, ഒ.ജെ വർഗ്ഗീസ്, എബ്രഹാം ജോസ്, ജേക്കബ് ,
സി. റ്റി തോമസ്, ജോഷി മാത്യു, ജോൺ സി തോമസ്, ജോർജു കുട്ടി പൂതക്കുഴി, തോമസ് ഇലവുങ്കൽ ,ജോൺ കപ്പിയാങ്കൽ, ബിനോയി കറുകപ്പള്ളി, സിബി നമ്പൂടാകം, അഭിലാഷ് ചുഴികന്നേൽ, പഞ്ചായത്തംഗങ്ങളായ സൗമ്യാമോൾ ഒ റ്റി, രാജമ്മ രവീന്ദ്രൻ, ബീന വർഗ്ഗീസ് ,അനു ബിനോയി, ജസി മലയിൽ എന്നിവർ പ്രസംഗിച്ചു

error: Content is protected !!